
Item List

ഉണ്ണിസാൻ
Sanjai Parameswaran is the Secretary of Vipanchika Grandhasala Melbourne Inc., an organization dedicated to preserving and promoting the Malayalam language and culture in Australia. With a passion for cultural heritage, Sanjai has been instrumental in the establishment and growth of the library that serves as a vital resource for Malayalam literature and cultural programs. Under his leadership, Vipanchika Grandhasala has flourished, hosting various cultural events, discussions, and art performances that bridge the gap between communities and celebrate the rich traditions of Kerala. Sanjai's commitment to cultural preservation and community engagement continues to inspire and foster a deeper understanding of Malayalam heritage in a diverse society.

അനീഷ പി
അനീഷ. പി :-
പാലക്കാട് ജില്ലയിലെ ആനക്കരയിൽ ജനനം. രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യുട്ട് ഓഫ് ഫാർമസി കാസർഗോഡ്, ശ്രീദേവി ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് മാഗ്ലൂർ, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കവിതാ സമാഹാരങ്ങൾ: അന്വേഷ, (2018)ദൈവം വന്നിട്ട് പോയപ്പോൾ (2021)
കുഞ്ഞിപ്പൂച്ച (2023)
പരിഭാഷകൾ: പറക്കാൻ പഠിക്കാം, ആ തവളയെ ചുംബിക്കുക, വിഷാദമേ വിട
ഓർമ്മക്കുറിപ്പുകൾ: നാല്. ബി
പാം അക്ഷര തൂലിക പുരസ്‌ക്കാരം,( 2018) അസ്മോ പുത്തഞ്ചിറ പുരസ്‌കാരം (2021)എന്നിവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും എഴുതി വരുന്നു..

ഡോ. സുധീര്‍ ബാബു
ഡി വാലര്‍ മാനേജ്‌മെന്‍റ് കണ്‍സള്‍ട്ടന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍. എറണാകുളം നെട്ടൂര്‍ സ്വദേശി. പുസ്തകങ്ങള്‍: നഷ്ടപ്പെട്ട ഞാന്‍ (എന്‍.ബി.എസ്), വെളിച്ചം പൂക്കും വിളക്കുമരങ്ങള്‍ (എന്‍.ബി.എസ്), മഴ നനഞ്ഞ ബുദ്ധന്‍ (എന്‍.ബി.എസ്), സംരംഭങ്ങള്‍ വിജയിപ്പിക്കാം (ഡി.സി. ബുക്സ്), കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം (ധനം ബുക്സ്), വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം (എന്‍.ബി.എസ്), നിങ്ങള്‍ ഒരു ഡയമണ്ടാണ് (പത്മശ്രീ ബുക്സ്) ദ ഹണ്ട് (പത്മശ്രീ ബുക്സ്). Ph./WhatsApp: +91 98951 44120.

ധന്യ
പത്തനംതിട്ട ജില്ലയിലെ കോന്നിയെന്ന കൊച്ചു ഗ്രാമത്തിൽ പട്ടാളക്കാരനായ ഗോപാലകൃഷ്ണൻ നായർ, വിജയമ്മ ദമ്പതികളുടെ മകളായി ജനനം. ഏക സഹോദരൻ ധനീഷ്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. മകൾ ജാനകി. പഠിച്ചതും വളർന്നതും പ്രകൃതി ഭംഗിയാവോളമുള്ള, കാടും മലകളും നിബിഡമായ അച്ചൻകോവിലാറിന്റെ കരയിലൊരു കൊച്ചുഗ്രാമത്തിലാണ്. ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നു..
എഴുതി തുടങ്ങിയത് ഫേസ്ബുക്കിലുടെയാണ്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, കുമാരനാശാൻ സ്മാരക പുരസ്‌കാരം, മഹാ കവി അക്കിതം ഓണവില്ല് സാഹിത്യ പുരസ്‌കാരം, ജവഹർലാൽ നെഹ്‌റു ദേശിയ പുരസ്‌കാരം (ഹോണററി ),പ്രതിലിപി ഫെല്ലോ ഷിപ്പ്, ആഫ്രിക്കൻ പോയറ്ററി അവാർഡ്മ,റ്റനവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്..നിരവധി ബുക്സ്കളും ചെയ്തിട്ടുണ്ട്.. പ്രശസ്ത എഴുത്തുകാരനായ ഖലീൽ ജിബ്രാന്റെ ആരാധികയാണ്.

ധന്യ രാജഗോപാൽ
പേര് ധന്യ രാജഗോപാൽ.
ജനിച്ചതും വളർന്നതും എറണാകുളം ജില്ലയിലെ മുനമ്പം.
ഭർത്താവ് രാജഗോപാൽ. മകൾ മാനസ.
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ ആണ് താമസം.
ഫോറിൻ കുട എന്നൊരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 14 വയസ്സു മുതൽ കഥകൾ എഴുതിത്തുടങ്ങി. ആദ്യ കഥ "മയിൽപീലി" 2001ൽ മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു. "ഈ മാർച്ചും ഇങ്ങനെ പോയി" എന്ന കഥ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു.
സ്കൂൾ തലത്തിൽ നടന്ന ഭാഷോത്സവത്തിൽ, കഥാരചനയിൽ ജില്ലാത്തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളോത്സവത്തിൽ കവിതാരചന മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ ക്യാമ്പിലും, അങ്കണത്തിൻ്റെ ചെറുകഥ ക്യാമ്പിലും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ചെറുകഥ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. 2003 ൽ "പിറവി" എന്ന കഥ ആകാശവാണിയിൽ സംപ്രേക്ഷണം ചെയ്തു.
"സഹയാത്രിക" എന്ന ബ്ലോഗ് എഴുതുന്നുണ്ട് . "പ്രതിലിപിയിൽ" എഴുതാറുണ്ട്.
പ്രസിദ്ധീകരിച്ച മറ്റു രണ്ടു പുസ്തകങ്ങളിൽ കവിതയുടെ ഭാഗമാകാൻ കഴിഞ്ഞു.

പ്രഷ്യ ബി എം
തിരുവനന്തപുരം ജില്ലയിൽ കാഞ്ഞിരംപാറ എന്ന സ്ഥലത്തു ജനിച്ചു.. തിരുവനന്തപുരം സെൻട്രൽ പോളി ടെക്നിക്കിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ.. സോഷ്യൽ വർക്കർ. സൂപ്പർവൈസർ ആയി പ്രൈവറ്റ് കമ്പനിയിൽ ജോലി..
എട്ടാം ക്ലാസ്സ് മുതൽ എഴുത്ത്.. കവിതയ്ക്ക് കുടുംബശ്രീയിൽ നിന്നും 100വാർഡ്..ഒന്നാം സമ്മാനം കിട്ടിയിരുന്നു. നിറവ് സാഹിത്യസമിതിയുടെ സംസ്ഥാനതലപുരസ്‌കാരം നിരവധി സർട്ടിഫിക്കറ്റ്സ്..മാസിക പുസ്തകങ്ങളിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്..

പ്രഷ്യ ബി എം ....
തിരുവനന്തപുരം ജില്ലയിൽ കാഞ്ഞിരംപാറ എന്ന സ്ഥലത്തു ജനിച്ചു.. തിരുവനന്തപുരം സെൻട്രൽ പോളി ടെക്നിക്കിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ.. സോഷ്യൽ വർക്കർ. സൂപ്പർവൈസർ ആയി പ്രൈവറ്റ് കമ്പനിയിൽ ജോലി..
എട്ടാം ക്ലാസ്സ് മുതൽ എഴുത്ത്.. കവിതയ്ക്ക് കുടുംബശ്രീയിൽ നിന്നും 100വാർഡ്..ഒന്നാം സമ്മാനം കിട്ടിയിരുന്നു. നിറവ് സാഹിത്യസമിതിയുടെ സംസ്ഥാനതലപുരസ്‌കാരം നിരവധി സർട്ടിഫിക്കറ്റ്സ്..മാസിക പുസ്തകങ്ങളിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്..

ബിനു ഗോപിനാഥൻ
കൊല്ലം ജില്ലയിൽ പെരിനാട് പഞ്ചായത്തിൽ ഇടവട്ടത്ത് ജനനം. ഓസ്ട്രേലിയയിൽ aarogyവിഭാഗത്തിൽ ജോലി. അച്ഛൻ N. ഗോപിനാഥൻ പിള്ള, അമ്മ നളിനിയമ്മ, ഭാര്യ രേഖ, മക്കൾ നന്ദന, ആവണി. സൗത്ത് ഓസ്ട്രേലിയയിലെ സാംസ്‌കാരിക സംഘടനകളായ ഭീമ SA, അമ്മ, SAMC, അ ഡിലൈഡ് സാഹിത്യവേദി, നവോദയ എന്നിവയുടെ സാഹിത്യ സംഭവന യ്ക്കു ള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മനു കാരയാട്.
മനു കാരയാട്.
കോഴിക്കോട ് .ജില്ലയിൽ ജനനം. പ്രവാസിയായി ബഹ്റൈനിൽ ജോലി ചെയ്യുന്നു.
വെയിൽപ്പച്ച, ഒപ്പാരി എന്നിവയാണ് പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങൾ.
അവാർഡുകൾ
ഭാഷാശ്രീ പുരസ്കാരം, അഷിത സ്മാരക പുരസ്കാരം (കവിതാ വിഭാഗം ഒന്നാം സ്ഥാനം)
വി കെ പ്രമോദ് സ്മാരക കവിത പുരസ്കാരം (രണ്ടാം സ്ഥാനം) എന്നിവ നേടിയിട്ടുണ്ട്.