
ധന്യ
പത്തനംതിട്ട ജില്ലയിലെ കോന്നിയെന്ന കൊച്ചു ഗ്രാമത്തിൽ പട്ടാളക്കാരനായ ഗോപാലകൃഷ്ണൻ നായർ, വിജയമ്മ ദമ്പതികളുടെ മകളായി ജനനം. ഏക സഹോദരൻ ധനീഷ്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. മകൾ ജാനകി. പഠിച്ചതും വളർന്നതും പ്രകൃതി ഭംഗിയാവോളമുള്ള, കാടും മലകളും നിബിഡമായ അച്ചൻകോവിലാറിന്റെ കരയിലൊരു കൊച്ചുഗ്രാമത്തിലാണ്. ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നു..
എഴുതി തുടങ്ങിയത് ഫേസ്ബുക്കിലുടെയാണ്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, കുമാരനാശാൻ സ്മാരക പുരസ്‌കാരം, മഹാ കവി അക്കിതം ഓണവില്ല് സാഹിത്യ പുരസ്‌കാരം, ജവഹർലാൽ നെഹ്‌റു ദേശിയ പുരസ്‌കാരം (ഹോണററി ),പ്രതിലിപി ഫെല്ലോ ഷിപ്പ്, ആഫ്രിക്കൻ പോയറ്ററി അവാർഡ്മ,റ്റനവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്..നിരവധി ബുക്സ്കളും ചെയ്തിട്ടുണ്ട്.. പ്രശസ്ത എഴുത്തുകാരനായ ഖലീൽ ജിബ്രാന്റെ ആരാധികയാണ്.

*സമയം *
ഞാനൊറ്റയ്ക്കിരുന്നു കരഞ്ഞു, ചോരക്കണ്ണീർ ഇറ്റിറ്റ് വീണു.!
ഇനി പറക്കാത്ത ആത്മാവിൻ്റെ തകർന്ന ഹൃദയം
ഓരോ അടിയിലും ഒരു വിലാപം പോലെ പ്രതിധ്വനിക്കുന്നു..
രാത്രിയുടെ നിശബ്ദതയിൽ.... ക്ഷീണിച്ച കണ്ണുകൾ,
ഭാരവും വേദനയും, ചുടു കണ്ണുനീരും മാത്രം ,
സ്നേഹത്തിൻ്റെ കടലിളകി മറിഞ്ഞു .!!
ഞരമ്പുകളിൽ കൂടി രക്തമൊഴുകി ,
ദുഃഖം ഭാരം താങ്ങുവാനാകാതെ ഹൃദയം നിറഞ്ഞു തുളുമ്പി,
സംസാരിക്കാൻ ആരുമില്ലാതെ ഞാനൊറ്റയ്ക്ക് കരഞ്ഞു മയങ്ങി..
.മങ്ങിയ ഫോട്ടോകളിൽ നഷ്ടപ്പെട്ട ഓർമ്മകളെന്നെ നോക്കി ചിരിച്ചു.!
ഏകാന്തമായ വഴികളെനിക്ക് മുന്നിലടഞ്ഞു കിടന്നു..
വാഗ്ദാനങ്ങൾ നൽകിയിട്ടില്ല സമയമെനിക്കെങ്കിലും.!
ക്രൂരനാണ് അവൻ , ആർത്തിയുള്ള കള്ളൻ..
എനിക്കില്ലാത്ത പ്രത്യാശയെന്നിൽ ഉടലെടുക്കുന്നു,..
പുറത്തെ നക്ഷത്രങ്ങളെന്നെ നോക്കി കളിയാക്കി ചിരിക്കും പോലെ.!!
എന്നാൽ ഉള്ളിൽ ശൂന്യതയും അലറാനുള്ള വലിയ ആഗ്രഹവും മാത്രം മിച്ചം .!
അനന്തമായ ഈ രാത്രിയിൽ ഞാനൊറ്റയ്ക്കിരുന്നു കരഞ്ഞു ,
എന്നിൽ കുടികൊള്ളുന്ന ചോരക്കണ്ണുനീർ ഒഴുകി ഭൂമിയിൽ പതിച്ചു..
ഒടുവിലതൊരു പൂമൊട്ടായി വിരിഞ്ഞു കൊഴിഞ്ഞു വീണു.
ധന്യ ..
