top of page
a  light blue background .jpg

ബിനു ഗോപിനാഥൻ ..

കൊല്ലം ജില്ലയിൽ പെരിനാട് പഞ്ചായത്തിൽ ഇടവട്ടത്ത് ജനനം. ഓസ്ട്രേലിയയിൽ ആരോഗ്യവിഭാഗത്തിൽ ജോലി. അച്ഛൻ N. ഗോപിനാഥൻ പിള്ള, അമ്മ നളിനിയമ്മ, ഭാര്യ രേഖ, മക്കൾ നന്ദന, ആവണി. സൗത്ത് ഓസ്ട്രേലിയയിലെ സാംസ്‌കാരിക സംഘടനകളായ ഭീമ SA, അമ്മ, SAMC,അഡലൈഡ് സാഹിത്യവേദി, നവോദയ എന്നിവയുടെ സാഹിത്യ സംഭവന യ്ക്കു ള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ബിനു ഗോപിനാഥൻ ..

അഭയാർത്ഥികളുടെ വഴി


ഉടൽ മുറിഞ്ഞെത്തുന്ന പകലിൻ്റെ
ശോണിതവഴികൾ താണ്ടുവതെങ്ങിനെ

വാതിലുകൾ അടയുന്ന തെരുവോര-
വീടുകളിലാരുണ്ടാശ്രയം നൽകാൻ


ചുറ്റിലും ചൂണ്ടുവിരലുകൾ നികൃഷ്ടനായി
നീചനായി കാണുന്നോരീ പഥികന്

വെയിൽ തൻ്റെ കൂർത്ത മുള്ളുകൾകൊണ്ടൊരു
ശയ്യ ഒരുക്കുവാൻ തുടങ്ങുന്നു

നിഴലിൻ്റെ ഒടുങ്ങാത്ത പകകൾ
ഓരോ ദിക്കിലും അലയടിച്ചിടുന്നു

പിന്നിലായി മരിച്ചു
വീണവർതൻ ആർത്തനാദങ്ങൾ കേട്ടു നടുങ്ങുന്ന ഹൃദയം

ആരുമാശ്രയം നൽകാത്ത അഭയാർത്ഥി ഞാൻ
നിരാലംബഭൂമിതൻ നിറംകെട്ട ജന്മം

അതിരുകൾ അറിയില്ല വേലികൾ തടയില്ല
വെറും വ്യാമോഹമെന്നെ നയിക്കുന്നു

വിശന്ന വയറിനും വിലാപത്തിനും മുന്നിൽ
വഴികൾ നീണ്ടുനീണ്ടു പോകുന്നു


image_edited_edited_edited.png
bottom of page