
ഉണ്ണിസാൻ
Sanjai Parameswaran is the Secretary of Vipanchika Grandhasala Melbourne Inc., an organization dedicated to preserving and promoting the Malayalam language and culture in Australia. With a passion for cultural heritage, Sanjai has been instrumental in the establishment and growth of the library that serves as a vital resource for Malayalam literature and cultural programs. Under his leadership, Vipanchika Grandhasala has flourished, hosting various cultural events, discussions, and art performances that bridge the gap between communities and celebrate the rich traditions of Kerala. Sanjai's commitment to cultural preservation and community engagement continues to inspire and foster a deeper understanding of Malayalam heritage in a diverse society.

പ്രണയിനിയ്ക്കും ജീവിതസഖിയ്ക്കും ഇടയിലുള്ള ദൂരം
പ്രണയിനിയ്ക്കും ജീവിതസഖിയ്ക്കും ഇടയിലുള്ള ദൂരം
വളരെ നേർത്തതാണെന്നുള്ള തിരിച്ചറിവ് ലഭിച്ചത്
അവർക്കിടയിലൂടെ നടന്നപ്പോഴാണ്.
തണുത്ത വെളുപ്പാൻ കാലത്ത് എഴുന്നേൽക്കാൻ വൈകിയത്
ഉറക്കത്തിനും സ്വപ്നത്തിനുമിടയിലുള്ള ദൂരം
കൂടിയത് കൊണ്ടായിരിക്കും.
വിശ്വാസിക്കും അവിശ്വാസിക്കുമിടയിൽ പാലം പണിയാൻ ശ്രമിച്ചപ്പോൾ
സമൂഹം എന്നെ അമാനുഷനാക്കി.
അമാനുഷികതയ്ക്കും മാനുഷികതയ്ക്കും ഇടയിലുള്ള ദൂരമളക്കാൻ ശ്രമിച്ചപ്പോൾ
മനസ്സിലായതോ നമ്മിലെ മാനുഷികവൈകൃതങ്ങൾ.
പഠിക്കുന്നതിനും പഠിക്കാതിരിക്കുന്നതിനും ഇടയിലെ ദൂരക്കുറവ് കൊണ്ടായിരിക്കും
വിദേശിയായ ഞാൻ സ്വദേശിയായത്.
പ്രേമത്തിനും സ്നേഹത്തിനുമിടയിലുള്ള ദൂരം
മനസ്സിലാക്കിയതുകൊണ്ടാവാം
ഒരു കാമുകനാവാൻ കഴിഞ്ഞത്.
എഴുത്തിനും വായനയ്ക്കുമിടയിലുള്ള ദൂരം
മനസ്സിലാക്കിയതു കൊണ്ടാണ്
വായനശാലയെ പ്രണയിച്ചതും.
കാടിനും വീടിനുമിടയിലുള്ള ദൂരം മനസ്സിലാക്കിയപ്പോൾ
പ്രകൃതിയെ പ്രണയിച്ചു തുടങ്ങി.
തുടക്കത്തിനും ഒടുക്കത്തിനുമിടയിലുള്ള ദൂരം മനസ്സിലാക്കിയപ്പോൾ
ജീവിച്ചു തുടങ്ങി..
എനിക്കും നിനക്കുമിടയിലുള്ള ദൂരം
കൂടിയിട്ടും, നമുക്ക് സുഹൃത്തുക്കളായി
തുടരാമെന്നുള്ള തിരിച്ചറിവാണ് നമ്മളെ നമ്മളാക്കുന്നത്...
✍️
