top of page

ഡോ. സുധീര്‍ ബാബു


ഡി വാലര്‍ മാനേജ്‌മെന്‍റ് കണ്‍സള്‍ട്ടന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍. എറണാകുളം നെട്ടൂര്‍ സ്വദേശി. പുസ്തകങ്ങള്‍: നഷ്ടപ്പെട്ട ഞാന്‍ (എന്‍.ബി.എസ്), വെളിച്ചം പൂക്കും വിളക്കുമരങ്ങള്‍ (എന്‍.ബി.എസ്), മഴ നനഞ്ഞ ബുദ്ധന്‍ (എന്‍.ബി.എസ്), സംരംഭങ്ങള്‍ വിജയിപ്പിക്കാം (ഡി.സി. ബുക്സ്), കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം (ധനം ബുക്സ്), വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം (എന്‍.ബി.എസ്), നിങ്ങള്‍ ഒരു ഡയമണ്ടാണ് (പത്മശ്രീ ബുക്സ്) ദ ഹണ്ട് (പത്മശ്രീ ബുക്സ്). Ph./WhatsApp: +91 98951 44120.

ഡോ. സുധീര്‍ ബാബു



ഈ മരത്തിന് ഭയമാണ്

ഈ മരത്തിന്
ഭയമാണ്,

കണ്ടില്ലേ,
ഇരുട്ടില്‍
കൂനിപ്പിടിച്ച്
നില്‍ക്കുന്നത്.

അതിന്‍റെ
ഇലകള്‍
വിറയ്ക്കുന്നത്‌.

നിഴല്‍
ഉടലിനോടമര്‍ത്തി
നനഞ്ഞിരിക്കുന്നത്.

പതറുന്ന
വേരുകളാല്‍
മണ്ണിനെ
അമര്‍ത്തിപ്പിടിക്കുന്നത്‌.

ശിഖരങ്ങള്‍
കാതോര്‍ത്തെന്തോ
ശ്രദ്ധിക്കുന്നത്.

ഈ മരത്തിന്‍റെ
മറവില്‍
ഞാന്‍
ഒളിക്കാറുണ്ട്.

ഇരുട്ടില്‍,
അച്ഛന്‍
കുടിച്ചെത്തും
രാത്രിയിലൊക്കെ.

ഈ മരത്തിന്
ഭയമാണ്.

image_edited_edited_edited.png
bottom of page