top of page

Prashya B M
കവിത

കുട്ടികൾക്ക്...മകൾക്ക്...
ഓണമായോണമായോണമായി
കുഞ്ഞിക്കിടാക്കൾക്ക് മോദമായി..
ഓണനിലാവിൽ കുളിച്ചവരോ
ഊഞ്ഞാലിലാടിത്തളർന്നിരുന്നു..
ചെമ്പകം മുക്കുറ്റി ചെമ്പരത്തി
ചെമ്പനീർ ചെത്തി
പാരിജാതം
ചെമ്പട്ടു പോലുള്ള
ചെമ്പരത്തി..
ചെങ്കതിർ തൂകിടും
സൂര്യദേവൻ..
സൂര്യനുദിച്ചു വരുന്ന
നേരം
പത്തിനം പൂക്കൾ
ചമഞ്ഞിരുന്നു..
തട്ടുകൾ പത്തും നിരത്തി പിന്നെ
പൂക്കളും പൂക്കളം
തീർത്തിരുന്നു.
മാമലനാട്ടിന്റെ രാജാവിനെ
പത്തു ദിനം വരവേറ്റിരുന്നു..
പത്തിനം കറികളും വച്ചു പിന്നെ
ഇല മേൽ വിളമ്പി കാത്തിരുന്നു
സദ്യയുണ്ണുവാൻ വന്നവർ പോയി പോലും
വന്നിടൂ തിരുവോണസദ്യയുണ്ണാൻ..
പ്രഷ്യ ബി എം

bottom of page