
പ്രാണൻ
ജിഫി പോൾ
തൃശൂർ ജില്ലയിൽ കോട്ടപ്പുറത്ത്, കാരയിൽ ജനനം.
അച്ഛൻ : ഫ്രാൻസിസ് പി ജെ,
അമ്മ : ഗ്രേസി ഫ്രാൻസിസ്.
ഭർത്താവ് : പോൾ ഇ റ്റി , മൂന്ന് മക്കൾ
ജിഫി പോൾ , "സെൻറ് ആൻസ് ഹൈസ്കൂൾ കോട്ടപ്പുറം" ഹൈസ്‌കൂളിൽ അധ്യാപികയാണ്.

പ്രാണൻ
കരുതലിൻ കാരുണ്യമളവറ്റ
കാണുമൊരമ്മക്കിളിയിൽ
നോവാതെ വീഴാതിരിപ്പാൻ
കൂടൊരുക്കിടുന്നു തൻ കുഞ്ഞിനായ്
ചിറകിൻ കരുതലിൻ ചേർത്ത
ണച്ചീടുന്നു തൻ ജീവൻ്റെ കണികയെ
ദിനരാത്രങ്ങൾക്കൊടുവിലെ
കാത്തിരിപ്പിനിടയിൽ
പൊടുന്നനെ കാണുന്ന തൻ കുഞ്ഞിനായ്
ഒറ്റ പറക്കലാണതിൻ തീറ്റ തേടി
ചുണ്ടോടു ചുണ്ടു ചേർത്തുള്ളൊരാ കരുതലിൽ
ആനന്ദ ഹർഷ പുളകിതയോ കുഞ്ഞേ നീ
സ്വയമേവ ജീവിക്കാനൊരു നാളിൽ
പ്രാപ്തയാക്കിടുന്നു തൻ പ്രാണനെ
ചെറു ചിറകിട്ടടിച്ചു നീങ്ങുന്ന തൻ
പ്രാണനെ കാണുന്ന മാത്രയിൽ
ആനന്ദപുളകിതയാകുന്നൊരമ്മതൻ മനം
ഇല്ലയോ മാനുഷാ നിന്നുള്ളിലെന്നും
ശാപശരങ്ങളാലടുക്കുന്ന
തൻ ജീവൻ്റെ കണികയെ
നീയുമൊരമ്മയോ മർത്യനു സ്വന്തം
