
പ്രഷ്യ ബി എം
തിരുവനന്തപുരം ജില്ലയിൽ കാഞ്ഞിരംപാറ എന്ന സ്ഥലത്തു ജനിച്ചു.. തിരുവനന്തപുരം സെൻട്രൽ പോളി ടെക്നിക്കിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ.. സോഷ്യൽ വർക്കർ. സൂപ്പർവൈസർ ആയി പ്രൈവറ്റ് കമ്പനിയിൽ ജോലി..
എട്ടാം ക്ലാസ്സ് മുതൽ എഴുത്ത്.. കവിതയ്ക്ക് കുടുംബശ്രീയിൽ നിന്നും 100വാർഡ്..ഒന്നാം സമ്മാനം കിട്ടിയിരുന്നു. നിറവ് സാഹിത്യസമിതിയുടെ സംസ്ഥാനതലപുരസ്‌കാരം നിരവധി സർട്ടിഫിക്കറ്റ്സ്..മാസിക പുസ്തകങ്ങളിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്..

ഒരാൾ
അക്ഷമനായൊരാൾ വെയിലരികത്തു കാത്തു നിൽക്കുന്നു..
നിറം മങ്ങിയ ഒറ്റക്കടുക്കനിട്ടയാൾ, പൂണൂലിട്ടയാൾ..
വെന്തയാൾ
വെയിൽ കൊണ്ട് കറുത്തവൻ..
ഉണ്ടുറങ്ങിയ കുടവയറൻ..
ഇലയനക്കം തെറ്റാതെ കഴിഞ്ഞവൻ
മൃഷ്ടാന്നമുണ്ടാവൻ.. ഉണ്ണാത്തവൻ..
ഉണ്ണാതുറങ്ങാതെ തുട്ട് കൂട്ടിയവൻ.
കൃത്യഭക്ഷണക്ലാസ്സ് മുടങ്ങാതെടുത്തവൻ.,
ഭിഷഗ്വരൻ..
ആൾദൈവകൊടുമുടികൾ..
ജാതിക്കോമരമിട്ടവൻ..
മതക്കണ്ണട ചൂടിയവൻ..
വെയിൽ മങ്ങി ഇരുള് മങ്ങി തീരും മുൻപ് കാത്തു നിന്നോരൊറ്റയാളെ
കാണാതെ കുടുക്കിട്ട് കൊണ്ട് പോകുന്നു..
കാത്തു നിന്നതൊരൊറ്റയാളെ
ഒരു" മനുഷ്യനെ ".....
