
കഥകൾ


സാം ചെറിയാന്‍
കഥാകൃത്ത്,
സാം ചെറിയാന്‍,ചോവാലില്‍, മാവേലിക്കര, ചെന്നിത്തല സ്വദേശിയാണ്.
ഷാര്‍ജയില്‍ താമസമാക്കിയ ഇദ്ദേഹം, ദുബയ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) ഉദ്യോഗസ്ഥനാണ് SANN4 Creations
സാം ചെറിയാൻ്റെ യൂട്യൂബ് ചാനലിൽ വന്ന പാട്ടിൻ്റെ ലിങ്ക് ചുവടെ ചേർക്കുന്നു.
https://youtu.be/O6S0DCB02Kw?si=Sy8CRT8KCDGc5N7V
Please Watch and Subscribe.
https://youtube.com/@sann4creations764?si=u6ZbpBotPK7eIURU

വെള്ളിയോടൻ
മുഴുവൻ പേര് വെള്ളിയോടൻ സൈനുദ്ധീൻ . കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശി. കുഞ്ഞബ്ദുള്ള, ബിയ്യാത്തു എന്നിവർ മാതാപിതാക്കളാണ്. വെള്ളിയോട് ഗവ. ഹൈസ്കൂൾ, മടപ്പള്ളി ഗവ.കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
തിരുപ്പൂർ സാഹിത്യപുരസ്കാരം (കഥകളുടെ തമിഴ് വിവർത്തത്തനത്തിന്), അബുദാബി ശക്തി ചെറുകഥാ പുരസ്കാരം, ലോകമലയാള കഥാപുരസ്കാരം , യു.എ.ഇ എക്സ്ചേഞ്ച് - ചിരന്തന ചെറുകഥാ പുരസ്കാരം, ഗീതാ ഹിരണ്യൻ സുഹൃവേദി പുരസ്‌കാരം, പ്രവാസി ബുക്ട്രസ്റ്റ് അവാർഡ്, വി.പി.ഫ് - എൻ മൊയ്‌തു മാസ്സർ അവാർഡ്, കരുണ ശ്രീ സാഹിത്യ പുരസ്‌കാരം തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കഥകളും, നോവലുകളും, തമിഴ് , കന്നഡ, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ഭാര്യ സൽമ
മൊബൈൽ : 0091- 9495564771, 0097155- 8062584
ഇമെയിൽ : velliyodan@gmail.com

ശ്രീകുമാർ എഴുത്താണി
ദീർഘകാലം ഋഷിവാലി, കൊടൈ ഇന്റർനാഷണൽ തുടങ്ങി ഇന്ത്യയിലെ പ്രശസ്ത സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകൻ. ജോലിയിൽ നിന്നും സ്വയം വിരമിച്ച് എഴുത്തിലേക്ക് തിരിഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി മലയാളത്തിൽ പുറത്തിറങ്ങിയ മിക്കവാറും എല്ലാ ചെറുകഥകളെ കുറിച്ചും എഴുത്താണി എന്ന FB ഗ്രൂപ്പിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ചെറുകഥ എഴുതാൻ പഠിപ്പിക്കുന്ന എഴുത്താണിക്കളരിയുടെ പത്ത് ബാച്ചുകളിലായി നൂറോളം ആളുകൾ പരിശീലനം നേടി. ലിറ്റററി വൈബ്സ് എന്ന ഇംഗ്ലീഷ് ഓൺലൈൻ വാരികയിൽ തന്നെ നൂറിലധികം കഥകൾ എഴുതി. ഇപ്പോൾ ChatGPT ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ക്രിയേറ്റീവ് ആപ്പിന്റെ ലാംഗ്വേജ് ഫെസിലിറ്റേറ്റർ ആയി ജോലി ചെയ്യുന്നു. ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പുസ്തകങ്ങൾ പരിഭാഷപ്പെടുത്തുന്നുണ്ട്. ഫിഫ്ത് എലമെന്റ് ഫിലിം, പെബിൾ ഡ്രോപ്പ് ഇൻറീരിയർ ഡിസൈൻ സ്റ്റുഡിയോ എന്നിവയുടെ പാർട്ടണർ ആണ്.
Contact :
9995866840

ഹുസ്ന റാഫി
മലപ്പുറം ജില്ലയിലെ പെരിന്താറ്റിരി സ്വദേശി.
പിതാവ്,കുഞ്ഞിമുഹമ്മദ് നരിക്കുന്നൻ
മാതാവ്, ഹസീന. പി
പി ടി എം എല്പി സ്കൂൾ ചെലൂർ, എം എം എസ് യുപി സ്കൂൾ കൊഴിഞ്ഞിൽ. ജി വി എച് എസ് എസ് മക്കരപറമ്പ സ്കൂൾ വിദ്യാഭ്യാസം.
സെന്റ് മേരീസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം,
ബിരുദാനന്തര ബിരുദം.
തേമിസ് എന്ന പേരിൽ മുപ്പത്തിയാറ് കഥകൾ അടങ്ങിയ സമാഹാരം കഴിഞ്ഞ വർഷം ഷാർജ പുസ്തകോൽസവത്തിൽ പ്രകാശിതമായി.
ആനുകാലികങ്ങളിൽ കഥകൾ, കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവാർഡുകൾ
പാം അക്ഷരതൂലിക കവിത പുരസ്‌കാരം
ശക്തി തീയേറ്റർസ് അബുദാബി കവിത പുരസ്‌കാരം
യുവകല സാഹിതി ഷാർജ കഥ പുരസ്‌കാരം
പ്രവാസി റൈറ്റേഴ്സ് ഫോറം ലേഖന പുരസ്‌കാരം
ഓർമ ( overseas malayali asociation ) കഥ പുരസ്‌കാരം
ഭർത്താവ്, മുഹമ്മദ് റാഫി
മക്കൾ, ഹിഷാം, ഹാദി
ഹുസ്ന റാഫി
നരിക്കുന്നൻ ഹൌസ്
പെരിന്താറ്റിരി (പി, ഒ )
പിൻ,676507
മക്കരപ്പറമ്പ്
മലപ്പുറം




