top of page
image_edited_edited_edited.png

രഞ്ജിത്ത് മാത്യു

വിശപ്പിൻ്റെ വിളി

രഞ്ജിത്ത്  മാത്യു


വിശപ്പിൻ്റെ വിളി


അണ്ണാൻ വാലേ വാലേ പോകുന്നത് കുഞ്ഞുറുമ്പ് നോക്കി നിന്നു. പതുക്കെ പതുക്കെ അതിൻ്റെ അടുത്തെത്താൻ ഓടി. കൂടെയെത്താൻ കഴിയുന്നില്ല. വേഗത കൂട്ടി. വഴിയിൽ കുഴിയൊന്നും കണ്ടില്ല, മുന്നോട്ട് ഓടി. ഓടിചെന്നൊരു കുഴിയിൽ വീണു. ആരെങ്കിലും കണ്ടെങ്കിലോ. ആകെയൊരു നാണക്കേട്. ചുറ്റും നോക്കി.

ആരെയും കണ്ടില്ല. പെട്ടന്ന് ചാടി എഴുനേറ്റു. ദേഹത്തെല്ലാം മണ്ണും ചെളിയും പറ്റിയിരിക്കുന്നു. നടക്കാൻ പറ്റുന്നില്ല. മറ്റുള്ള ഉറുമ്പുകളെ വിളിച്ചു വരുത്തി. ദേഹമെല്ലാം പരിശോധിച്ചു. മുറിവുകൾ കണ്ടെത്തി. ഡോക്ടറെ കാണാൻ പോകണം. ഉറുമ്പിൻ്റെ തലവൻ വന്നു. ബിനു ഉറുമ്പിനെ കാണുവാൻ പോകാം. എക്സറേ എടുക്കണം. ഡോക്ടർ കുറിച്ച് തന്നു.

എക്സ്റേ എടുക്കുവാൻ ചെന്നപ്പോൾ അത് എടുക്കുന്ന മനു ഉറുമ്പ് അവിടെയില്ല. ക്ഷീണിതനായ കുഞ്ഞുറുമ്പ് അവിടെയിരുന്നു. മണിക്കൂറുകൾ പലതും കഴിഞ്ഞു. ദാഹവും വിശപ്പും ഉണ്ട്. സഹിക്കാനാവുന്നില്ല. ഉറക്കെയുറക്കെ കരഞ്ഞു. തീറ്റയുമായി കൂട്ടുകാരൻ ഉറുമ്പെത്തി.

വേദനകൊണ്ട് കഴിക്കുവാൻ വയ്യ. വേദനയാണ്. മനു ഉറുമ്പിൻ്റെ അരികിൽ എത്തി എക്സ്റേ എടുത്തു. എല്ലിന് പൊട്ടലുണ്ട്. പ്ലാസ്റ്റർ ഇടണം. ബിനു ഉറമ്പിൻ്റെ അരികിലെത്തി പ്ലാസ്റ്റർ ഇട്ടു. മൂന്നു മാസത്തെ വിശ്രമം ആവശ്യമാണ്. കുഞ്ഞുറുമ്പിനെ മുറ്റത്തിറക്കിയപ്പോൾ രാജൻ അണ്ണാനും , സാജൻ അണ്ണാനും കൂടി വരുന്നത് കണ്ടു.

അവർ തമ്മിൽ പരിചയപ്പെട്ടു. കൂട്ടുകാരായി. അണ്ണാറകണ്ണന്മാരെ കണ്ട് കുഞ്ഞുറുമ്പ് പൊട്ടിക്കരഞ്ഞു. ദുഃഖം അടങ്ങിയപ്പോൾ കുഞ്ഞുറുമ്പ് അണ്ണാനുമായി സംസാരിച്ചു. നല്ല വിആറു നിറഞ്ഞപ്പോഴാണ്
ശപ്പുണ്ട്. കഴിച്ചിട്ട് രണ്ടു ദിവസമായി. വേദനകൊണ്ട് ഒന്നും കഴിക്കുവാനും കഴിയുന്നില്ല. വീണ്ടും കരച്ചില് തന്നെ.

അണ്ണാറകണ്ണന്മാർ തീറ്റിയന്വേഷിച്ചു പറമ്പിലെല്ലാം നടന്നു. ഒന്നും കിട്ടിയില്ല. മാവ്, പ്ലാവ്, റബ്ബർ, ആഞ്ഞിലി, തേക്ക് , മുരിക്ക് , പൂവരിശ്, ഓമ , പുളി മുതലായ മരങ്ങളിലെല്ലാം കയറി നടന്നു. ഒടുവിൽ പ്ലാവിൻ്റെ മുകളിൽ ഒരു ചക്ക കിടക്കുന്നത് അവർ കണ്ടു. വീട്ടുകാർക്കൊന്നും കയറി പറ്റാത്തതിനാലാവും അത് അവിടെ കിടക്കുന്നത് .


ഒന്ന് നോക്കി കളയാം ചക്കയുടെ അടുത്ത് എത്തി. ചക്ക പഴുത്തിരിക്കുന്നു. വയറു നിറയെ കഴിക്കാം. കഴിച്ചിട്ട് ഉറുമ്പിനും കൊണ്ടുപോയി കൊടുക്കാം. അവിടെയിരുന്ന് ഓരോന്നോരോന്നായി അവർ തിന്നു. വയറു നിറഞ്ഞപ്പോഴാണ് സുഹൃത്തിൻ്റെ കാര്യം ഓർത്തത്.

ഇനി എങ്ങനെയെങ്കിലും കുഞ്ഞുറുമ്പിൻ്റെ അരികിൽ എത്തണം. അവൻ കരഞ്ഞു അവശനായി കാണും. അണ്ണാന്മാർ ചക്കയിൽ നിന്നും ഓരോ ചുള കടിച്ചെടുത്തു . അതുംകൊണ്ട് മരത്തിൽ കൂടി ചാടിച്ചാടി ഉറുമ്പിൻ്റെ അടുത്തെത്തി. കരഞ്ഞു കരഞ്ഞു കുഞ്ഞുറുമ്പ് ഉറങ്ങിപ്പോയി. അണ്ണൻ ഉറുമ്പിനെ വിളിച്ചുണർത്തി ചക്കച്ചുള കഴിക്കുവാൻ കൊടുത്തു. അവൻ തിന്നു തൃപ്തനായി.

വിശപ്പ് അകറ്റുവാൻ വേണ്ടിയാണ് എല്ലാ ജീവികളും അദ്ധ്വാനിക്കുന്നത്. ആഹാരവും വെള്ളവും എല്ലാ ജീവികൾക്കും ഒഴിച്ചു കൂടാൻ വയ്യാത്തതാണ്.

****

രഞ്ജിത്ത് മാത്യു

bottom of page