top of page
a  light blue background .jpg

കഥകൾ 

Ratheesh balu

Ratheesh Balu

മലപ്പുറം ജില്ലയിലെ വണ്ടൂരാണ് സ്വദേശം. കഴിഞ്ഞ പതിനാറ് വർഷമായി എറണാകുളം ജില്ലയിലെ എടപ്പള്ളിയിൽ താമസിക്കുന്നു. വീട്ടുകാരും, കൂട്ടുകാരും വിളിയ്ക്കുന്ന പേര് ബാലു. ആ വിളിപ്പേര് എനിക്ക് ഇഷ്ടമായതിനാൽ രതീഷ് എന്ന പേരിനൊപ്പം ബാലുവെന്നുകൂടി കൂട്ടിച്ചേർത്തു "രതീഷ് ബാലു" എന്നാക്കി.

വായനയും എഴുത്തും ഏറെ ഇഷ്ടം.

തൊഴിൽ : ബിസിനസ്
ഭാര്യ സീമ , മക്കൾ അർജുൻ, കൃഷ്ണ

Dennythomas

Denny P Thomas

ഡെന്നി പി തോമസ് ആനുകാലികങ്ങളിൽ കഥയും , കവിതയും എഴുതാറുണ്ട്

Karthika Thannickal

Karthika Thannickal

കാര്‍ത്തിക),Full name ( Tintu Thannickal Mathai) This is the World of Letters. അക്ഷരങ്ങളേയും എഴുത്തിനേയും ഒരുപാട്‌ പ്രണയിക്കുന്ന ഒരു കൊച്ചു എഴുത്തുകാരിയുടെ ലോകം... അർത്ഥശൂന്യതയിൽ നിന്നും അർത്ഥപൂർണമായ യാഥാർത്ഥ്യങ്ങൾ തേടിയുളള ഒരു യാത്ര...

Shanty Abraham

Shanty Abraham

Shanty Abraham.
സൗത്ത് ഓസ്‌ട്രേലിയയിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. .

Mini Antony story

Mini Antony

മിനി ആൻ്റണി

അത്തോളി തങ്കമ്മ ദമ്പതികളുടെ മകളായി 1976 ഓഗസ്റ്റ് 17 ന് തൃശ്ശൂർ ജില്ലയിലെ ആലേങ്കാട് എന്ന സ്ഥലത് ജനിച്ചു. ശ്രീ ശങ്കര യു .പി സ്‌കൂൾ ആലേങ്കാട്, സെൻറ്‌ മേരീസ് CGHS ഒല്ലൂർ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദം.

പത്തോളം കഥകൾ മലയാള വാരികകളിൽ പ്രസിദ്ധീകരിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കഥകളുടെ ഇംഗ്ളീഷ് തർജ്ജമ ഓഥേഴ്സ് പ്രസ് തുടങ്ങിയ പ്രസിദ്ധീകരണ ശാലകളുടെ ആന്തോളജികളിലും ലിറ്റററി വൈബ്സ് എന്ന ഓൺലൈൻ മാസികയിലും പ്രസിദ്ധീകരിക്കപ്പെട്ടു.

പ്രസിദ്ധീകരിച്ച പുസ്തകം - മാറ്റി വരയ്ക്കേണ്ട ഭൂപടങ്ങൾ

karthika

Karthika

( കാര്‍ത്തിക),Full name ( Tintu Thannickal Mathai) This is the World of Letters. അക്ഷരങ്ങളേയും എഴുത്തിനേയും ഒരുപാട്‌ പ്രണയിക്കുന്ന ഒരു കൊച്ചു എഴുത്തുകാരിയുടെ ലോകം... അർത്ഥശൂന്യതയിൽ നിന്നും അർത്ഥപൂർണമായ യാഥാർത്ഥ്യങ്ങൾ തേടിയുളള ഒരു യാത്ര...

Velliyoden

Velliyoden/മുത്അ:

വെള്ളിയോടൻ
മുഴുവൻ പേര് വെള്ളിയോടൻ സൈനുദ്ധീൻ . കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശി. കുഞ്ഞബ്ദുള്ള, ബിയ്യാത്തു എന്നിവർ മാതാപിതാക്കളാണ്. വെള്ളിയോട് ഗവ. ഹൈസ്കൂൾ, മടപ്പള്ളി ഗവ.കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കഥകളും, നോവലുകളും, തമിഴ് , കന്നഡ, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ഭാര്യ സൽ‍മ
മൊബൈൽ : 0091- 9495564771, 0097155- 8062584
ഇമെയിൽ : velliyodan@gmail.com

ശ്രീകുമാർ എഴുത്താണി

ശ്രീകുമാർ എഴുത്താണി

ദീർഘകാലം ഋഷിവാലി, കൊടൈ ഇന്റർനാഷണൽ തുടങ്ങി ഇന്ത്യയിലെ പ്രശസ്ത സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകൻ. ജോലിയിൽ നിന്നും സ്വയം വിരമിച്ച് എഴുത്തിലേക്ക് തിരിഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി മലയാളത്തിൽ പുറത്തിറങ്ങിയ മിക്കവാറും എല്ലാ ചെറുകഥകളെ കുറിച്ചും എഴുത്താണി എന്ന FB ഗ്രൂപ്പിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ചെറുകഥ എഴുതാൻ പഠിപ്പിക്കുന്ന എഴുത്താണിക്കളരിയുടെ പത്ത് ബാച്ചുകളിലായി നൂറോളം ആളുകൾ പരിശീലനം നേടി. ലിറ്റററി വൈബ്സ് എന്ന ഇംഗ്ലീഷ് ഓൺലൈൻ വാരികയിൽ തന്നെ നൂറിലധികം കഥകൾ എഴുതി. ഇപ്പോൾ ChatGPT ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ക്രിയേറ്റീവ് ആപ്പിൻ്റെ ലാംഗ്വേജ് ഫെസിലിറ്റേറ്റർ ആയി ജോലി ചെയ്യുന്നു. ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പുസ്തകങ്ങൾ പരിഭാഷപ്പെടുത്തുന്നുണ്ട്. ഫിഫ്ത് എലമെന്റ് ഫിലിം, പെബിൾ ഡ്രോപ്പ് ഇൻറീരിയർ ഡിസൈൻ സ്റ്റുഡിയോ എന്നിവയുടെ പാർട്ടണർ ആണ്.
Contact : 9995866840

ഹുസ്ന റാഫി

Husna Rafi

ഹുസ്ന റാഫി
മലപ്പുറം ജില്ലയിലെ പെരിന്താറ്റിരി സ്വദേശി.
തേമിസ് എന്ന പേരിൽ മുപ്പത്തിയാറ് കഥകൾ അടങ്ങിയ സമാഹാരം കഴിഞ്ഞ വർഷം ഷാർജ പുസ്തകോൽസവത്തിൽ പ്രകാശിതമായി.
ആനുകാലികങ്ങളിൽ കഥകൾ, കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവാർഡുകൾ
പാം അക്ഷരതൂലിക കവിത പുരസ്‌കാരം
ശക്തി തീയേറ്റർസ് അബുദാബി കവിത പുരസ്‌കാരം
യുവകല സാഹിതി ഷാർജ കഥ പുരസ്‌കാരം
പ്രവാസി റൈറ്റേഴ്സ് ഫോറം ലേഖന പുരസ്‌കാരം
ഓർമ ( overseas malayali asociation ) കഥ പുരസ്‌കാരം
ഭർത്താവ്, മുഹമ്മദ്‌ റാഫി
മക്കൾ, ഹിഷാം, ഹാദി

ഹുസ്ന റാഫി
നരിക്കുന്നൻ ഹൌസ്
പെരിന്താറ്റിരി (പി, ഒ )
പിൻ,676507
മക്കരപ്പറമ്പ്
മലപ്പുറം

ideal loanz.jpg
bottom of page