

ഡെന്നി ഡൊമിനിക ് എം
പേര് : ഡെന്നി ഡൊമിനിക് എം
ജനനം - തൃശൂർ ജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലത്ത് ....
സെൻറ് തോമസ് കോളേജിൽ( HERBARIUM KEEPER) സസ്യശേഖര സംഭരണ വിഭാഗത്തിൽ പ്രവൃത്തിക്കുന്നു.
'DDM ചിന്തകൾ' എന്ന പേരിൽ സോഷ്യൽ മീഡിയായിൽ പതിനേഴ് വർഷമായി എഴുതി കൊണ്ടിരിക്കുന്നു.
അതിൽ എഴുനൂറ് എണ്ണത്തോളം നുറുങ്ങുകൾ ആണ്.
Address :
DENNY DOMINIC M
MURINGATHERY hOUSE
EAST FORT , THRISSUR 680005
MOBILE : 9496351038

14 വർഷം മുമ്പ് ഒരു രാത്രി അവസാനിച്ചപ്പോൾ
ജീവിതത്തിൻ്റെ വർണ്ണ പുസ്തകത്തിൽ നിന്ന് മനോഹരമായ ഒരേട് ദൈവം എന്നോട് തിരികെ ആവശ്യപ്പെട്ടിരുന്നു.......
മർത്തടീച്ചറെ കുറിച്ച്...
ഒല്ലൂര്‍ ഇടവകയിലെ പള്ളിപെരുന്നാള്‍.പേപ്പൻ്റെ വീട്ടില്‍ അതിൻ്റെ അവസാന രംഗങ്ങള്‍ അരങ്ങൊഴിയുന്നു...എല്ലാവരും ഉണ്ട്, ചെറിയ കുട്ടികള്‍ കുറച്ചുക്കൂടെ മുതിർന്നവർ, വലിയവര്‍ അങ്ങനെ എല്ലാവരും കൂട്ടത്തില്‍ എൻ്റെ മർത്ത ടീച്ചറും....
ഏറെ നാളത്തെ ഇടവേളക്കു ശേഷമുള്ള കൂടിചേരല്‍ ഏവരുടെയും മുഖത്തു സന്തോഷം വാരിവിതറുന്നുണ്ടായിരുന്നു. ടീച്ചറും ഏറെ സന്തോഷവതിയാണ്.ബഹളങ്ങളുടെ ഇടക്കും ഏവരെയും വ്യക്തിപരമായി കണ്ടു സംസാരിക്കാന്‍ ടീച്ചര്‍ മറന്നില്ല.
തൻ്റെ കൈകളിലെ താരാട്ടുപാട്ടിനു കാതോർത്തിരുന്ന ആ പോടിമാക്രികള്‍ ഇന്ന് തന്നേക്കാള്‍ വളർന്ന് തൻ്റെ മുമ്പില്‍ നില്ക്കുന്നു. ഓരോരുത്തരോടും സംസരിക്കുന്നതിനിടക്ക് എന്നോടും സംസാരിച്ചു...”നീ” എൻ്റെ പ്രാർത്ഥനനയുടെ ഫലമാണെന്ന വാചകം ടീച്ചറുടെ സംഭാഷണത്തില്‍ ഇടയ്ക്കിടക്ക് സ്ഥാനം പിടിച്ചിരുന്നു.
അങ്ങന്നെ പെരുന്നാള്‍ ഒരു കണക്കിനു ആടിത്തിമിർത്ത് ഞാനും വീട്ടില്‍ എത്തി.ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഫോണ്‍ വന്നു.അമ്മച്ചി (മർത്തടീച്ചര്‍) ആശുപത്രിയിലാണ്.ബാത്ത്റൂമില്‍ വീണതാണ് വാർത്ത ഞാന്‍ കാര്യമാക്കിയില്ല. ടീച്ചറെ കണ്ടപ്പോഴുള്ള ചുറുചുറുക്കും സന്തോഷവും ആ വീഴ്ച ആഴങ്ങളിലേക്ക് എന്നെ ചിന്തിപ്പിച്ചില്ല എന്നതാണ് വാസ്തവം.
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു ഫോൺകോള്‍ വന്നു, സന്തോഷങ്ങള്‍, സന്തോഷനിമിഷങ്ങളുടെ ദൈർഘ്യം വളരെ കുറവണന്ന് എന്നെ ഓർമ്മ പെടുത്തിയ ഫോൺകോള്‍. കുറച്ചുക്കൂടെ വ്യക്തമായി പറഞ്ഞാല്‍ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ മാത്രം സമ്മാനിച്ച ഒരു ശ്രോതസിനെ വിലകെടുക്കാന്‍ പോരുന്ന ഫോൺകോള്‍.
‘അമ്മച്ചി മരിച്ചു’ എന്ന വാചകവും അടക്കി പിടിച്ച കരച്ചിലും. റിസീവര്‍ ഫോണില്‍ വക്കുമ്പോള്‍ എൻ്റെ ചിന്തകള്‍ കാടു കയറുന്നുണ്ടായിരുന്നു.
പപ്പ പറഞ്ഞതനുസരിച്ച് ഒൻമ്പതരക്ക്(രാത്രി) അമ്മയുടെ വീടിലേക്ക് യാത്ര തിരിച്ചു. ഞാന്‍ വണ്ടിയില്‍ കയറ്റാത്ത ഒരാളുകൂടെ എൻ്റെ ഒപ്പം ഉണ്ടായിരുന്നു അമ്മച്ചിയുടെ ഓർമ്മകള്‍.
വീടിനു മുബില്‍ പാർക്ക് ചെയ്‌തിരുന്ന മൊബൈല്‍ ഫ്രീസര്‍ വഹിച്ചുവന്ന ടെമ്പോയും ടാർപ്പായ വലിച്ചു കെട്ടുന്ന നാട്ടുകാരും ബന്ധുക്കളും ഒരു മരണ വീടിൻ്റെ അന്തരീഷത്തിനു എന്റെ മനസ്സില്‍ തിരിതെളിയിച്ചു.
ഞാന്‍ മെല്ലെ വിശ്രമ്മിക്കുന്ന അമ്മച്ചിയുടെ അടുത്ത് ചെന്നു.”എന്താ പുറത്തെ ചൂടാണോ അമ്മച്ചി ഈ തണുത്ത പ്രതലത്തില്‍ കിടക്കുന്നത്?”
ഇരുപത്തിയൊന്നു വർഷം മുമ്പ് ഇതുപോലൊരു ചില്ല്കൂടിനു അമ്മച്ചി കാവലിരുന്നിട്ടുണ്ട്.അന്ന് കൂടിനകത്ത് ദിവസം തികയാതെ ജനിച്ച ഞാനായിരുന്നു ഇന്ന്.....
നിറഞ്ഞ കണ്ണുകളോടെ തണുപ്പ് വലംവെക്കുന്ന ടീച്ചർക്ക് ഞാന്‍ കാവലിക്കാണോ? അന്ന് ഒത്തിരി പ്രതിക്ഷകളോടെ ചില്ലുക്കൂട്ടിലെ എൻ്റെ ചലനങ്ങളെ ഉറ്റുനോക്കിയിരുന്ന ടീച്ചര്‍...ഇന്നു ഞാനും കാവലിരിക്കാ....ടീച്ചറുടെ ഓർമ്മ കളാകുന്ന ചലനങ്ങള്ക്ക് ആ ചലനങ്ങള്‍ എന്റെ കണ്ണീർകണങ്ങൾക്ക് വേഗത കൂട്ടുന്നുണ്ടായിരുന്നു.
ഫ്രീസറിൻ്റെ ഇരുവശങ്ങളിലുമുള്ള വെള്ളപ്രകാശം വിതറുന്ന ദീപങ്ങള്‍, അതിനേക്കാള്‍ ശോഭയുണ്ടായിരുന്നു ടീച്ചറുടെ ഓർമ്മകൾക്ക്...കത്തിയെരിയുന്ന മെഴുകുതിരികളും, കാഴ്ച്ചക്കാരായി നില്ക്കുന്ന പൂക്കളും, ഓർമ്മകള്‍ അയവിറക്കുന്ന ഞാനും.
നിറഞ്ഞൊഴുകുന്ന കണ്ണുകളും ഓർമ്മകളില്‍ നിന്നും ഓർമ്മളകളിലേക്കുള്ള യാത്രയും എന്നെ അധികനേരം അവിടെ ഇരിക്കാന്‍ അനുവദിച്ചില്ല. അന്നത്തെ എൻ്റെ രാത്രിക്ക് സാധാരണയില്‍ നിന്നും വളരെ സമയദൈർഘ്യം കൂടുതലായിരുന്നു.
രാവിലെ എഴുന്നേറ്റ് അങ്കിളിൻ്റെ നിർദ്ദേശപ്രകാരം വീടുകളില്‍ മരണമറിയിപ്പിൻ്റെ കുറി വിതരണതിനു പോയി. ഉറക്കച്ചടവോടെ കുറി സ്വീകരിച്ച് അത് വയിക്കുമ്പോള്‍ അവരുടെ മനസിലെ ടീച്ചറുടെ സ്ഥാനം മുഖത്തു പ്രതിഫലിക്കുന്നുണ്ടായിരുന്നു.
ടീച്ചര്‍, പഞ്ചായത്തു മെബര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നി സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന ടീച്ചര്‍ ഇന്ന് പുഷ്പ്പങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്ന മഞ്ചയില്‍ അഗാധ നിദ്രയിലായിരിക്കുന്നത് അനേകര്‍ നിറകണ്ണുകളോടെ നോക്കി നിന്നു.
ഉച്ചതിരിഞ്ഞ് വൈദീക ശുശ്രുഷകളുടെ അകമ്പടിയോടെ ടീച്ചര്‍ പള്ളിയിലേക്ക് യാത്രയായി. തൻ്റെ പദവികൾക്ക് മുദ്രാവാക്യങ്ങള്‍ മുഴക്കിയ തൻ്റെ സഹപ്രവർത്തകര്‍ ഇന്ന് ഇവിടെ എന്ന് ടീച്ചര്‍ നോക്കുകയാണോ?
പള്ളിയിലെ കർമ്മങ്ങളെല്ലാം കഴിഞ്ഞ് സെമിത്തേരിയുടെ മതിലിനോട് ചേർന്ന് നാലു വശങ്ങളും കോൺഗ്രീറ്റു ഭിത്തികളാല്‍ വലയം ചെയ്യപ്പെട്ട ഈ ലോകത്തിലെ തൻ്റെ അവസാന പ്രവർത്തന മണ്ഡലത്തില്‍ നശ്വരമായ ശരീരത്തെ ഉപേക്ഷിച്ച് ടീച്ചര്‍ യാത്രയാകുകയാണ്.
അങ്ങനെ തൻ്റെ പദവികളും ബഹുമതിമതികളും ഇറക്കിവച്ച്, സാധരണ മനുഷ്യനെ പോലെ...തൻ്റെ ചുറ്റും നില്ക്കുന്നവർക്ക് ഒരു പിടി ഓർമ്മകള്‍ സമ്മാനിച്ച്, ടീച്ചറെ വഹിച്ചിരുന്ന മഞ്ച മെല്ലെ കല്ലറയിലേക്ക് ഇറക്കപ്പെട്ടു.കർമ്മങ്ങളില്‍ പങ്കടുക്കാന്‍ വന്നിരുന്നവരുടെ തിരക്ക് മക്കളിലും അടുത്ത ബന്ധുക്കളിലും കേന്ദ്രീകരിക്കപ്പെട്ടു. കണ്ണിരൊഴുക്കി പ്രാർത്ഥിക്കുന്നവരുടെ ഇടയില്‍ എന്തു ചെയ്യണമെന്നറിയാതെ ഞാനും നിന്നിരുന്നു.
കല്ലറയുടെ മുകളില്‍ പുതച്ചിരുന്ന ടീച്ചറുടെ ഫോട്ടോ പതിച്ച ബാനര്‍ എന്നെ നോക്കുന്നുണ്ടോ? ഒന്നും മിണ്ടാതെ ഞാന്‍ തിരിഞ്ഞു നടന്നു...ഒപ്പം എൻ്റെ കണ്ണിരില്‍ കുതിർന്ന ടീച്ചറുടെ ഓർമ്മകളും....
ടെന്നി ഡൊമിനിക് എം
മുരിങ്ങാത്തേരി വീട്
ഈസ്റ്റ് ഫോർട്ട് , തൃശൂർ 680005
ഫോൺ : 9496351038