top of page
Pooja online  2-11_edited.png

ഡെന്നി ഡൊമിനിക്‌ എം

പേര് : ഡെന്നി ഡൊമിനിക്‌ എം
ജനനം - തൃശൂർ ജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലത്ത് ....
സെൻറ് തോമസ് കോളേജിൽ( HERBARIUM KEEPER) സസ്യശേഖര സംഭരണ വിഭാഗത്തിൽ പ്രവൃത്തിക്കുന്നു.

'DDM ചിന്തകൾ' എന്ന പേരിൽ സോഷ്യൽ മീഡിയായിൽ പതിനേഴ് വർഷമായി എഴുതി കൊണ്ടിരിക്കുന്നു. കൂടുതലും എഴുതാറുള്ളത് രണ്ടോ മൂന്നോ വാചകങ്ങൾ ഉള്ള നുറുങ്ങുകളാണ്, പാട്ടുകൾ , ചെറുകഥകൾ എന്നിവയും എഴുതാറുണ്ട്. ഏകദേശം എല്ലാം കൂടി ആയിരത്തി ഇരുനൂറ് എണ്ണം എഴുതിയിട്ടുണ്ട്.
അതിൽ എഴുനൂറ് എണ്ണത്തോളം നുറുങ്ങുകൾ ആണ്.

Address :
DENNY DOMINIC M
MURINGATHERY hOUSE
EAST FORT , THRISSUR 680005
MOBILE : 9496351038

ഡെന്നി  ഡൊമിനിക്‌  എം

'DDM ചിന്തകൾ'

അമ്മയെ കുറിച്ച്

അന്ന് ആശുപത്രിയിൽ ദിവസം തികയാതെ എന്നെ പ്രസവിച്ചപ്പോൾ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരിക്കണം. എൻ്റെ കൈയാണോ കാലാണോ വളരുന്നത് എന്ന് നോക്കി എന്നെ നെഞ്ചോടു ചേർത്തു പിടിച്ചുറക്കിയ ആ നല്ല നാളുകൾ.

എൻ്റെ ആദ്യ കൂട്ടുകാരിയും , നല്ല കൂട്ടുകാരിയും അമ്മയായിരുന്നു. കാലങ്ങൾ കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ വളർന്നപ്പോൾ പുതിയ ലോകങ്ങൾ കാണാൻ തുടങ്ങിയപ്പോൾ , പ്രോഗ്രസ്സ് കാർഡിൽ മാർക്ക് കുറയുബോഴും ഞാൻ ചെയ്യുന്നത് വികൃതിയാണെന്ന് പറഞ്ഞു എന്നെ ചീത്ത പറയുകയും എനിക്ക് ഈർക്കിലി കഷായം തരുകയും ചെയ്തിരുന്ന അമ്മയോട് എനിക്ക് ദേഷ്യം തോന്നിയിരുന്നു എന്നത് സത്യം .

പലപ്പോഴും അമ്മയ്ക്ക് ഈ ലോകത്തെ കുറിച്ച് ഒന്നും അറിയില്ല എന്നും അമ്മ പറയുന്നത് മണ്ടത്തരമാണെന്നും ഞാൻ പറഞ്ഞപ്പോൾ ആ മനസ്സ് വേദനിച്ചിരുന്നു.

അങ്ങനെയിരിക്കെയാണ് ജോലിക്കു പോകാത്ത അമ്മക്ക് ഈ വീട്ടിൽ എന്ത് ജോലിയാണെന്ന് ഞാൻ ചിന്തിച്ചത് . അമ്മയെ ഒന്നു നിരീഷിക്കാൻ ഞാൻ തീരുമാനിച്ചു , വീട് വൃത്തിയാക്കുന്നു ,വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നു , വീട്ടിലെ എല്ലാ അംഗങ്ങളുടെയും കാര്യങ്ങൾ ഒരു കുറവും ഇല്ലാതെ നടത്തുന്നു. രാവിലെ എഴുന്നേറ്റാൽ രാത്രി കിടക്കുന്നതു വരെ അമ്മ വീട്ടിനുള്ളിൽ നടക്കുന്നത് നേരെ നടന്നാൽ എത്ര കിലോമീറ്റർ വരുമെന്നത് എൻ്റെ ചിന്തകൾക്കധീതമായിരുന്നു . അമ്മ പനി പിടിച്ചു കിടപ്പിലായ ആ ഒറ്റ ആഴ്ച്ച മതി അമ്മ വീട്ടിലെ ആരായിരുന്നു എന്ന് പറയുവാൻ..
ദിവസങ്ങൾക്ക് ശേഷം നീരിക്ഷണം നിർത്തുബോൾ എനിക്ക് തെറ്റ് പറ്റി പോയി എന്ന് മാത്രം പറയട്ടെ നിറഞ്ഞ കണ്ണുകളോടെ അമ്മയോട് ക്ഷമ ചോദിക്കുന്നു .അമ്മയോട് തല്ലു കൂടിയ ആ ദിവസങ്ങളിൽ പോലും അമ്മ എനിക്ക് വേണ്ടി കുടുംബ പ്രാത്ഥനകളിൽ മുട്ടിൻ മേൽ നിന്ന് പ്രാർത്ഥിക്കുമായിരുന്നു. ഞാൻ ഇങ്ങനെ എന്ന് നിൽക്കുന്നത് ആ പ്രാർത്ഥനകളുടെ അടിത്തറമേൽ ആണ്.
വീട്ടിൽ അഥിതികൾ വന്നാൽ അന്നും ഇന്നും എന്നും ഏറ്റവും സ്നേഹത്തോടെ അമ്മ അവരെ പരിചരിക്കുമായിരുന്നു. വീട്ടിലെ എല്ലാ സാധനങ്ങളും അവർക്കായി വിളബുന്നു .അവര് പോയി കഴിഞ്ഞാൽ ബാക്കിയുള്ള ഒരു പിടി ചോറ് ഒരു കറികളും ഇല്ലാതെ കഴിച്ചു കാലി വയറു നിറയുവോളം വെള്ളം കുടിച്ചു അമ്മ ഉറങ്ങിയ എത്ര രാത്രികൾ .
എൻ്റെ മുള്ളുള്ള വാക്കുകൾ കൊണ്ട് പലപ്പോഴും അമ്മയെ വേദനിപ്പിച്ചപ്പോഴും എനിക്ക് ഒരു വേദന ഉണ്ടായാൽ എൻ്റെ 'അമ്മ ഓടിയെ ത്തും. ഒരു മിട്ടായി അമ്മക്കു ആരെങ്കിലും കൊടുത്താൽ അതു എല്ലാവർക്കും തുല്യമായി ഭാഗിച്ചു കൊടുത്തിരുന്ന അമ്മ പറയാതെ തന്നെ പങ്കുവെക്കലിൻ്റെ ആദ്യ പാഠം പഠിപ്പിക്കുകയായിരുന്നു.
കാലങ്ങൾ അമ്മയുടെ മുഖത്തിന് ചുളിവുകൾ വരുത്തി തുടങ്ങിയിരിക്കുന്നു അമ്മയിലുള്ള ഒരു കാലഘട്ടത്തിൻ്റെ അറിവിന് മുമ്പിൽ കാലം പണ്ടേ തോറ്റിരുന്നു ഇന്ന് അമ്മയോടപ്പം സമയം ചെലവിടാനും , ഭക്ഷണം കഴിക്കാനും കൊതിയാണെനിക്ക്. എനിക്ക് ഇന്നത് വേണം എന്ന് പറയുന്നതിന് പകരം അമ്മക്ക് എന്താണ് വേണ്ടെതെന്ന് ചോദിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.

വീടിനു മുമ്പിൽ അമ്മ നട്ടുപിടിപ്പിച്ചു പരിപാലിക്കുന്ന ഒരു ഉദ്യാനമുണ്ട് ഒരു ചെറിയ പൂന്തോട്ടം , അതിൽ രണ്ടു പനിനീർ ചെടികളുണ്ട്.എൻ്റെ കുടുബമാകുന്ന പൂന്തോട്ടത്തിലെ ഒരിക്കലും വാടാത്ത പനിനീർ പൂവാണ് അമ്മ.
ഇനിയും ഒരു ജന്മമുണ്ടെങ്കിൽ അമ്മയുടെ മകനായി ഒന്നുകൂടെ ജനിക്കാൻ ഞാൻ കൊതിക്കുന്നു.
പതിനായിരക്കണക്കിന് വാക്കുകൾ കൊണ്ട് ആയിരകണക്കിന് വാചകങ്ങൾ കുത്തി കുറിച്ചാലും 'അമ്മ' യെ നിർവചിക്കാനാവില്ല . അങ്ങനെ ഒരു ശ്രമം നടത്തിയാൽ ആ വാചകങ്ങൾ എല്ലാം വെട്ടേണ്ടി വരും അമ്മ യെന്ന രണ്ടു വാക്കു മാത്രം അവശേഷിപ്പിച്ചു കൊണ്ട്.

ഡെന്നി ഡൊമിനിക്‌ എം

bottom of page