top of page


സെനു ജോസഫ്
സെനു ജോസഫ് - ന്യൂസിലാൻഡിൽ താമസം

അരികിൽ ഉണ്ടാകണമെന്നും പ്രിയസഖീ
അടരാതെ, തളരാതെന്നും കരുത്തുമായി
ചാരത്ത് നീയുണ്ടെങ്കിലല്ലോയെൻ ജീവിതം
അതിരുകാണാ ജന്മമായി തീർന്നീടും.
സ്നേഹത്തിൻ നൽവാക്ക് ചൊല്ലി പഠിപ്പിച്ച
അമ്മയെപ്പോലെ നീയെന്നും പ്രിയങ്കരി
സാഹോദര്യത്തിൻ മാധുര്യം തുളുമ്പുന്ന
നിൻ സ്നേഹമെന്നുമെൻ നെഞ്ചിൽ തുടിക്കുന്നു.
നിന്നുടെ ഓർമ്മയെൻ മനസ്സിൻ്റെ ക്യാൻവാസിൽ
ചായം പുരട്ടാത്ത മനോഹര രൂപമല്ലോ
സ്നേഹം തുളുമ്പുന്ന വാക്കുകൾ കൊണ്ട്
എൻ്റെ ജീവനായി മാറുന്ന മാനസപുത്രി നീ
പ്രവചനങ്ങൾ അസാധ്യമാമീ ഉലകിൽ
നാളെകൾ , ദിവാസ്വപ്‌നങ്ങൾ മാത്രം
അനുനിമിഷം നിൻ ദുഃഖങ്ങൾ പങ്കിടുവാൻ
തോഴനായി വർത്തിക്കാൻ കൊതിക്കുന്നെൻ മനം.
സെനു ജോസഫ്

bottom of page
