top of page

സാലിഹ് സി പി

സാലിഹ് സി പി
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്തുള്ള, കയിലിയാട് സ്വദേശം. FMCG എക്സ്പോർട്സ് മാനേജരായി ശ്രീലങ്കയിൽ പ്രവാസജീവിതം നയിക്കുന്നു.സൈക്കോളജിയിൽ വിദ്യാഭ്യാസം.

സാലിഹ് സി പി

*ഒരു ഭ്രാന്തൻ്റെ ചോദ്യം*

ധീരതയുടെ ചെങ്കോൽ ആർക്കു നൽകണം
എന്നതിനെ കുറിച്ച് ഇനിയും വ്യക്തത ഇല്ല..
പാണൻപാട്ടിലെ വരികളിലെപ്പോഴോ
നാണയ തുട്ടിൻ്റെ നിഴൽ വീണതും യാദൃച്ഛികമല്ല..

അധികാരത്തിൻ്റെ കൃഷിഭൂമിയിൽ
ഭയത്തിൻ്റെ വിത്തുകൾ,
വളർന്നതൊക്കെയും വെറുപ്പിൻ്റെ
പാഴ്മരം..
നേരിൻ്റെ നിലമൊരുക്കി നീതിയുടെ
തണല് കൊയ്യാൻ കഴിയാത്ത കഴുതകൾ..
അമറി തളർന്ന് ചുമടേറ്റി ജീവിതം..

ചിന്തകൾ ആരാധനക്കടിയറവ് നൽകുമൊരു കൂട്ടർ,
വിവേകം കടലെടുത്ത തീരം പോൽ..
പലരുമാകെ നീരാഴിയിൽ മുങ്ങാതെ നിൽക്കട്ടെ..

തെറ്റുകൾ തോക്ക് ചുമന്ന് നടക്കുമ്പോൾ
തെളിവിനെന്ത് ഭാഷ..ശിക്ഷക്കെന്ത് വാക്..
അവരുടെ കൺകുഴികളിൽ കനിവുകളില്ല
പതിവായി കണ്ട കലാപ വെളിച്ചം ..
കാതുകളിലോ അലമുറയുടെ
കൗതുക സംഗീതം..

ഇത്ര കാലം കാറ്റായി പോയ ചോദ്യങ്ങൾ
വാളായി വീശുമ്പോൾ
ഭ്രാന്താണോ നേരാണോ എന്ന് പറയാൻ
അറിയാത്തവരുടെ കൂട്ടത്തിലാണ് ഞാനും ..

✍️Salih

image_edited_edited_edited.png
bottom of page