
സലീം അയ്യനത്ത്
അയ്യനത്ത് മൊയ്തീന്കുട്ടിയുടേയും മുതിയേരി ഉമ്മാച്ചു കുട്ടിയുടേയും മകനായി മലപ്പുറം ജില്ലയിലെ തിരൂർ ചമ്രവട്ടത്ത് ജനനം. ചമ്രവട്ടം ഗവൺമെൻറ് യു പി സ്കൂൾ, കെ എച്ച് എം ഹൈസ്കൂൾ, പി സ് എം ഒ കോളേജി, എം ജി യൂണിവേഴ്സിറ്റി, സെൻറ് ജോസഫ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭാസം. പുരസ്കാരങ്ങൾ: നീർമാതളം മാധവികുട്ടി (കമലാസുരയ്യ) കഥാപുരസ്കാരം, അബുദാബി ശക്തി കഥാ പുരസ്കാരം, ദുബായ് കൈരളി കഥാ പുരസ്കാരം, ദുബായ് ബുക്ക് ട്രസ്റ്റ് കഥാ പുരസ്കാരം, ഷെറിൻ ജീവ രാഗം സാഹിത്യപുരസ്കാരം, പ്രൊഫസർ രാജൻ വർഗീസ് കഥാപുരസ്കാരം, യുവകലാ സാഹിതി കഥാപുരസ്കാരം, അബുദാബി മലയാളി സമാജം കഥാപുരസ്കാരം, എയീം കഥാപുരസ്കാരം , എൻ പി സി സി കൈരളി കഥാപുരസ്കാരം , ബ്രുക് ബെസ്റ്റ് സ്റ്റോറി പുരസ്കാരം, സ്വരുമ കഥാപുരസ്കാരം, പൂർണ്ണ ഉറൂബ് നോവൽ തിരഞ്ഞെടുക്കപ്പെട്ട നോവൽ, യു .എ .ഇ ചിരന്തന നോവൽ പുരസ്കാരം, മെഹ്‌ഫിൻ കഥാപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രധാന കൃതികൾ : നിലാവിലേക്ക് തുറന്ന നിറകണ്ണുകൾ, തുന്നൽ പക്ഷിയുടെ വീട്, ഡിബോറ, എച്ച് .ടു .ഒ , ബ്രാഹ്മിൺമൊഹല്ല, മലപ്പുറംമെസ്സി, എന്നിവയാണ്, ഭാര്യ സൈഫുന്നീസ , മക്കൾ: ഷുഹൈബ്, ഷിംന , ഷഹ്സാദ്, പുസ്തകപ്പുര, തിരൂർ, ചമ്രവട്ടം 676102 മൊബൈൽ: 00971504146105, ഇമെയിൽ :ayyanathsaleem@gmail.com

ഇസ്തിരിപ്പെട്ടി
ആകാശത്തേക്ക്
നോക്കി ധ്യാനനിരതനായി
ഇരിക്കുന്നുണ്ട്
മൂലയിലൊരു വയോവൃദ്ധൻ
കനൽ കോരിനിറച്ച
വേദനയിൽ സ്വയംവെന്തുനീറി
ശമിപ്പിക്കുന്നുണ്ട്
ചുളിവീണ സ്വപ്നങ്ങൾ
നാഭിയിൽനിന്നും അടിവയറ്റിലേക്ക്
ഒരു നേർരേഖ വരച്ചിട്ടുണ്ട്
പുക്കിൾ കൊടിപോലെ
വാലറ്റം നീണ്ട പ്ലഗ്ഗിൽ
ജീവൻവെച്ച് ഒരു പുതിയ പാനസോണിക്
ഏതു നിമിഷവും കരിഞ്ഞു പോകാവുന്ന
ശുഭ്ര വസ്ത്രത്തിൽ
തഴുകിത്തലോടി അവൾ
ധമനികളിൽ ചൂടുപകർന്നു.
കാറ്റും മഴയും
വൈദ്യുതി നിലച്ച
ഏതോ ത്രിസന്ധ്യയിൽ
മൂലയിലന്തിയുറങ്ങും
ആ വയോവൃദ്ധനെ
വീണ്ടും പുറത്തെടുത്തത്
കുന്തിരിക്കം പുകയുന്ന
ചിരട്ടക്കനലിൽ ദഹിപ്പിക്കുമ്പോൾ
ആരും വിചാരിച്ചിരുന്നില്ല
ചരിത്രത്തിൻ്റെ മൂടുപടത്തിൽ
പൊയ്പോയതിനൊക്കെ
നക്ഷത്രത്തിളക്കമുണ്ടെന്ന്...
സലീം അയ്യനത്ത്, പുസ്തകപ്പുര,
ചമ്രവട്ടം പോസ്റ്റ്, തിരൂർ 676102
ayyanathsaleem@gmail.com

