top of page
a  light blue background .jpg

ഷാഫി അഴീക്കോട്

ഷാഫി അഴിക്കോട്
ചന്ദ്രിക ദിനപത്രം കണ്ണൂർ യൂണിറ്റ് മാനേജർ
ആനുകാലികങ്ങളിൽ കവിതയും കഥയും എഴുതുന്നു

ഷാഫി അഴീക്കോട്



പറയാൻ ഭയന്ന പ്രണയം

ആകാശത്തു നീ കാണുന്ന
ആയിരം നക്ഷത്രങ്ങളിലൊന്നാണ്
ഇന്ന് ഞാൻ.....

പ്രണയം തുറന്നു പറയാൻ ഭയന്ന
എൻ്റെ പ്രണയിനീ
ഇന്നെനിക്ക്
നിന്നിൽ എത്തിപ്പെടാൻ എത്ര ശ്രമിച്ചാലും സാധ്യമല്ല....

വിധി എന്നെ നിന്നിൽ നിന്നുമകറ്റി

ഞാൻ കണ്ട കിനാവുകളിൽ
നീയുണ്ടായിരുന്നു.
ഇനി കാണാനുള്ള കിനാവുകളിലും
നിൻ്റെ മുഖം മാത്രമായിരിക്കും.....

ഓരോ നിമിഷവും
ഞാൻ നിന്നിൽ കൂടുതൽ
ലയിച്ചു പോവുന്നു......

നീ എന്നെ ഓർത്ത് ഹൃദയത്തോടെ ചേർത്ത് പിടിക്കുകയാണെങ്കിൽ ഞാൻ നിന്നിൽ വന്നണഞ്ഞേനെ.

പക്ഷെ നിനക്കറിയില്ലലോ എൻ്റെ പ്രണയം....

ഷാഫി അഴീക്കോട്.

image_edited_edited_edited.png
bottom of page