top of page


ശോശാമ്മ മാത്യു
കഥയും കവിതയും എഴുതാറുണ്ട്. പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടിയിൽ താമസം

പട്ടണം
കണ്ടു ഞാൻ തിരക്കിലാ
പട്ടണ പ്രേതഭൂമി
പണത്തിൻ മണിനാദം
കിലുങ്ങും നഗരത്തെ
തിരക്കാണെവിടെയും
സ്വസ്ഥ കാണാനില്ല
ക്ഷീണത്തിൽ തഴുകേണ്ട
കാറ്റിലും തീയുണ്ടകൾ
നമ്മളിലിണങ്ങാത്തോർ
വേദനേൽ സഹതാപം
കാണാമോ കണ്ടില്ല ഞാൻ
ഇവിടം മരുഭൂമി
നീതിയും ന്യായങ്ങളും
തമ്മളിൽ യുദ്ധം ചെയ്യും
പോർക്കളം തന്നെയിത്
ആരതിൽ ജയിച്ചീടും.
ശോശാമ്മ മാത്യു

bottom of page
