

രജിത എൻ കെ .....
രജിത എൻ.കെ
കണ്ണൂർ ജില്ലയിലെ
കുന്നരുവിൽ താമസിച്ചു വരുന്നു.
നവമാധ്യമങ്ങളിൽ
കവിതകൾ, കഥകൾ എഴുതാറുണ്ട്. ചിലതൊക്കെ അച്ചടിമഷി പുരണ്ടിട്ടുണ്ട്.

വീണ്ടും വിദ്യാലായ തിരുമുറ്റത്തേയ്ക്ക്
പുതുപുസ്തകം
പുതുവസ്ത്രം
ബാഗ്, പെൻസിൽ
പേന, റബർ... ബോക്സ്..
എല്ലാറ്റിനും
പുതുമണം
കുട വർണപകിട്ടിൽ മുങ്ങി നിവർന്നു..
എങ്കിലും ആ ബോക്സിനെ അവൾക്ക് ഇഷ്ടമായില്ല..
അമ്മമ്മയോടും
വല്യമ്മയോട് സങ്കടം
പറഞ്ഞു അവൾ..
വീണ്ടും ഇസയെയും ഇബ്സയെയും
കാണാനുള്ള മോഹത്താൽ പിന്നെയതു മറന്നു..
ടീച്ചർ ഒരു കാര്യം ചെയ്ത് കൂട്ടുകാരികളെ
വേറെ വേറെ ക്ലാസ്സിലേയ്ക്ക് മാറ്റി
അതും അവളെ സങ്കടത്തിലാക്കി...
എങ്കിലും മഴയെ കൂട്ടുപിടിച്ച്
ഇടവേളകളിൽ
തമ്മിൽ കാണുമായിരിക്കും..
പുതിയ ചെരുപ്പ്
അവളെ നോക്കി
തിരക്ക് കൂട്ടാൻ തുടങ്ങി...
കമ്മലും മാലയും കൊലുസും
ഹെയർ ബാന്റും
കൂടെ കൂടി..
വർണകടലാസിൽ പൊതിഞ്ഞ്
ബലൂണിന്റെ നിറങ്ങളിൽ മുങ്ങി
മധുരവുമായി കാത്തിരിക്കുന്നുണ്ട്
അവളുടെ ക്ലാസ്മുറി..
രജിത. എൻ.കെ

