top of page
a  light blue background .jpg

രമണി രഘുനാഥൻ

രമണി രാഘുനാഥൻ : കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിനിയാണ്. ഫറോക്ക് സബ് ജില്ലയിലെ സ്‌കൂളിൽ അധ്യാപികയായി സേവനം ചെയ്തു വരുന്നു. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും, സോഷ്യൽ മീഡിയഗ്രൂപ്പുകളിലും ഈ എഴുത്തുകാരി സജീവസാനിധ്യം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.

രമണി രഘുനാഥൻ




കൊതുക്


ഒരു സന്ധ്യാ നേരത്ത്.
ഉമ്മറത്തിരിക്കെ, കൊതുകും ഞാനും തമ്മിൽ യുദ്ധം
പൊരിഞ്ഞ യുദ്ധം'
കൊതുകിന് പോർ വിമാനങ്ങളുടെ ശബ്ദം
'സൈനികരുടെ യുദ്ധ വൈദഗ്ധ്യം
വിട്ടുകൊടുക്കില്ലെന്ന് ഞാൻ '
എന്നാൽ കാണാമെന്ന് കൊതുകും'
ചൂരൽക്കസേരയുടെ വിടവിലൂടെ
മുന്നിലും പിന്നിലും തലങ്ങും വിലങ്ങും
കൊതുക് ആഞ്ഞു കുത്തി.
ദൈവമേ എന്തിന് ഇങ്ങനെയൊരു
ജീവിയെ സൃഷ്ടിച്ചു?
ഒടുവിൽ കയ്യിൽ കിട്ടിയ വാരിക ചുരുട്ടി ഒറ്റയടി, കൊതുക് ചത്തു.
ഒരു നിമിഷം തികഞ്ഞില്ല
ഉറുമ്പുകളുടെ ശവഘോഷയാത്ര
ഇത്രയും ഉറുമ്പുകൾ?
ഹാ! കൊതുകേ നീ ഇത്രയും പേർക്ക്
അന്നമായിരുന്നെന്നോ?



രമണി രഘുനാഥൻ

image_edited_edited_edited.png
bottom of page