
രഞ്ജിത്ത് മാത്യു
പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടിയിൽ ജനനം. എം..ജി.എം സ്കൂൾ, ഞാലിയാകുഴി, കോട്ടയം ജില്ല, സെൻറ് ജോസഫ് ഹൈസ്കൂൾ കുളത്തൂർ, പത്തനംത്തിട്ട ജില്ല , സെൻറ് തോമസ് കോളേജ്, റാന്നി, പത്തനംതിട്ട ജില്ല, ശ്രീ കേരളവർമ്മ കോളേജ്, തൃശൂർ ജില്ല, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബികോമും, എം..ബി.എ ഇൻ ഫിനാൻസ് എന്നിവ വിദ്യാഭ്യാസയോഗ്യതകൾ..
കേരളത്തിലെ ഒരു പ്രമുഖ പത്രസ്ഥാപനത്തിലും, ദുബായിൽ ഒരു പ്രമുഖ അച്ചടി സ്ഥാപനത്തിലും ദീർഘകാല പ്രവർത്തിപരിചയം. മെട്രോ മലയാളത്തിലും , യുവദീപത്തിലും,, മലയാള മനോരമയിലും കവിതകൾ, കഥകൾ, മുതലായവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബന്ധങ്ങൾ എന്നൊരു നോവൽ മെട്രോ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.. കഥയോടും, കവിതയോടുമുള്ള താല്പര്യം മൂലം മുഖപുസ്തകത്തിൽ അപ്പൂപ്പൻതാടികൾ എന്നൊരു ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നുമുണ്ട്. ഇപ്പോൾ ഓസ്‌ട്രേലിയായിൽ സ്ഥിരതാമസവും, സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റിയുടെ ട്രഷറാർ , പൂജ ഓൺലൈൻ മാസികയുടെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു..

കട്ടൻ കാപ്പിയും കവിതയും
പ്രഭാതം വരുന്നെന്നും
വ്യത്യസ്ത മുഖഭാവം
ചിലപ്പോൾ കരഞ്ഞെത്തും
ചിലപ്പോൾ പുഞ്ചിരിക്കും
പത്രവും പിടിച്ചു ഞാൻ
കോലായിൽ ഇരിക്കുന്നു.
പ്രഭാതം കണി കാണും
വാർത്തയിൽ കണ്ണോടിക്കും
അടുക്കൽ ഇരിക്കുന്ന
കാപ്പിയും തണുക്കുന്നു.
ചൂടില്ല എങ്കിൽ പോലും
ആർത്തിയിൽ കുടിച്ചീടും
എത്രയോ സംഭവങ്ങൾ
നിരന്നു കാണുന്നു നാം
വാർത്തകൾ വിവരിക്കും
വിശാലമായ ലോകം
ഇന്നലെ രാത്രിയിൽ വന്നു
കഥകൾ നിരത്തിയ
കവിത നിന്നെ കാണാൻ
ആശിച്ചു വന്നില്ല നീ
കരഞ്ഞു വിവശയാൽ
തേങ്ങുന്ന കൊച്ചുബാലൻ
മായാതെ മുന്നിൽ വന്നു
നിൽക്കുന്നു എന്നോടൊപ്പം
വിശ്രമം പ്രതീക്ഷിച്ചു
കിടന്നാൽ പോലും മുന്നിൽ
നിരന്നു നിൽക്കുന്നതും
കഥയും കവിതയും
തണുത്തു മരവിച്ച
മനസ്സ് വഹിച്ചു ഞാൻ
ഉണരും പതിവായി
പ്രഭാതം കണികാണാൻ
രഞ്ജിത്ത് മാത്യു

