top of page
a  light blue background .jpg

രജിത. എൻ.കെ

രജിത എൻ.കെ
കണ്ണൂർ ജില്ലയിലെ
കുന്നരുവിൽ താമസിച്ചു വരുന്നു.
നവമാധ്യമങ്ങളിൽ
കവിതകൾ, കഥകൾ എഴുതാറുണ്ട്. ചിലതൊക്കെ അച്ചടിമഷി പുരണ്ടിട്ടുണ്ട്.

രജിത. എൻ.കെ

നിലാവ്


മഞ്ഞും പൂനിലാവും
രഹസ്യമായി
പ്രണയിക്കുകയാണെന്ന് സന്ധ്യയ്ക്ക്
വിരിയുന്ന പൂക്കൾ
നിശാശലഭത്തിനോട്
പറഞ്ഞു..

പൂക്കളും ശലഭവും
അവരുടെ പ്രണയം
കണ്ട് പ്രണായാർദ്രരായി
സ്വയം മറന്നു..
പൂക്കളുടെ ഉള്ളിൽ
സുഗന്ധം നിറഞ്ഞു
ചുറ്റിലും പടർന്നു പന്തലിച്ചു...

ഇത് കേട്ട് ചാറ്റൽമഴ
പിന്നെയും വന്നു
അതോടെ മഞ്ഞ്
പിണങ്ങിപ്പോയിരുന്നു..

ശലഭവും പൂക്കളും
വിരഹത്താൽ
നോവുന്നവരായി
മാറി...

കൊടുംചൂടിൽ
വലഞ്ഞു..

വെള്ളാരം കല്ലുകൾ
വീണ്ടും തുഷാരബിന്ദുക്കളെ
കാത്തിരിക്കുന്നുണ്ടാവാം..

നിശയുടെ കാഴ്ചകളിൽ
വഴിതെറ്റി
മിന്നാമിനുങ്ങുകൾ
രാപ്പാടിയുടെ ഗാനത്തിന് കാതോർത്തിരുന്നു

രജിത. എൻ.കെ.🍀

image_edited_edited_edited.png
bottom of page