top of page
a  light blue background .jpg

ബിനു ഗോപിനാഥൻ ...

കൊല്ലം ജില്ലയിൽ പെരിനാട് പഞ്ചായത്തിൽ ഇടവട്ടത്ത് ജനനം. ഓസ്ട്രേലിയയിൽ ആരോഗ്യവിഭാഗത്തിൽ ജോലി. അച്ഛൻ N. ഗോപിനാഥൻ പിള്ള, അമ്മ നളിനിയമ്മ, ഭാര്യ രേഖ, മക്കൾ നന്ദന, ആവണി. സൗത്ത് ഓസ്ട്രേലിയയിലെ സാംസ്‌കാരിക സംഘടനകളായ ഭീമ , അമ്മ, SAMC,അഡലൈഡ് സാഹിത്യവേദി, നവോദയ എന്നിവയുടെ സാഹിത്യ സംഭവന യ്ക്കു ള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ബിനു ഗോപിനാഥൻ ...

കാത്തിരിപ്പിൻ പൂക്കാലം

ഹൃദയവനിയിൽ നിനക്കായ് മാത്രം
അഴകിൻ ഇതളുകൾ വിരിച്ചു ഞാൻ,
ഒരു ചെമ്പനീർപുഷ്പമായ് വിരിഞ്ഞു നിന്നു.
നീ വരുമെന്നോർത്തു മിഴിവാതിലിൽ
കാത്തുനിന്നൂ ഞാൻ കാലമേറെ...

പുറംലോകത്തിൻ തിളക്കങ്ങളിൽ
കൺമയങ്ങി നീ നടന്നു നീങ്ങി,
അരികിലെൻ ഗന്ധം നീ അറിഞ്ഞതില്ല-
അലിവോടെന്നെയൊന്നു തൊട്ടതുമില്ല.
നിൻ മിഴികളിൽ എന്നെക്കുറിച്ചുള്ളൊരു-
ഭാവം പോലുമൊരിക്കലും വിരിഞ്ഞതില്ല.

ചുട്ടുപൊള്ളുന്ന വേനൽക്കാറ്റിൽ
എൻ കിനാവിൻ പൂവുകൾ കൊഴിഞ്ഞു വീണു,
വഴിയരുകിൽ തനിച്ചായോരാളെപ്പോൽ
ഞാൻ നിൻ്റെ മടക്കയാത്രയും നോക്കി നിന്നു.

ഇനിയൊരു നാൾ നീ വരികയാണെങ്കിൽ,
ഈ മണ്ണിൽ വീണ പൂവിനെ തിരയുകയാണെങ്കിൽ...
നിൻ്റെ നെഞ്ചിലൊരു കനലായി-
ഒരു നെടുവീർപ്പായി ഞാൻ അലിഞ്ഞുചേരാം.

അന്നേരം നിനക്കെന്നെ അറിയാമായിരിക്കാം...

image_edited_edited_edited.png
bottom of page