
Item List

ടർക്കി ചരിത്രം
ലോകത്തിലെ ഏറ്റവും വലുപ്പവും ഭാരവും കൂടിയ ടർക്കി ' സ്പ്രിംഗ് ഗോബ്ബർ ' ആയിരുന്നു. 2015 ഏപ്രിലിൽ ലിയോ കൗണ്ടിയിലെ ഒരു പക്ഷി ഫാമിൽ വെച്ച് ജീവൻ നഷ്ടമായി. മെക്സിക്കോയിൽ നിന്നു യൂറോപ്പിലേക്ക് വളർത്തുവാൻ കൊണ്ടുവന്ന വൈൽഡ് ടർക്കികളുടെ പിൻതലമുറയിൽ പെട്ടവരാണ് ഇന്ന് ലോകമെമ്പാടും കാണുന്ന ടർക്കികോഴികളെന്ന് കരുതുന്നത്.
ബെഞ്ചമിൻ ഫ്രാങ്കിനാണ് അമേരിക്കൻ ദേശീയപക്ഷിയായി ഇതിന്റെ പേര് നാമനിർദേശം ചെയ്തത്. ബാവായി, യൂറോപ്പ്, ന്യൂസിലാൻഡ് രാജ്യങ്ങളിലൊക്കെ ടർക്കി കോഴികളെ കണ്ടു വരുന്നു. കനികൾ, ധാന്യമണികൾ, പുൽനാമ്പുകൾ പയർവർഗ്ഗങ്ങൾ, ചെറുപ്രാണികൾ, പഴങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണങ്ങൾ..
ശരീരത്തിൽ 5000 മുതൽ 6000 തൂവലുകൾ കാണും. ഇതിന് ഒരേ നീളമായിരിക്കും ആൺ ടർക്കിയ്ക്ക് 5 മുതൽ 11 കിലോഗ്രാം വരെയും, പെൺ ടർക്കിയ്ക്ക് രണ്ടര മുതൽ അഞ്ചര വരെ കിലോഗ്രാം വരെയും തൂക്കം വരും. ഇവ നാല് മുതൽ 17 വരെ മുട്ടകൾ ഇടും..