top of page

അക്ഷരങ്ങളിലൂടെയുള്ള ഹൃദയയാത്രയാണ് ബിനു ഗോപിനാഥൻ്റെത്.

വായനയുടെയും എഴുത്തിൻ്റെയും മാസ്മരിക ലോകത്തേക്ക് ബിനു ഗോപിനാഥിൻ്റെ ഹൃദയം തുറന്നുവെച്ചത് ബാല്യത്തിൻ്റെ നിഷ്കളങ്കമായ കാലഘട്ടം മുതലാണ്.



അക്ഷരങ്ങളോടുള്ള ആ പ്രണയം ഒരു പൂക്കാലം പോലെ അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നിറഞ്ഞുനിന്നു. കുട്ടിക്കാലത്ത് കിട്ടാവുന്നത്ര പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വായിക്കുക എന്നത് ഒരു ആചാരം പോലെ അദ്ദേഹം കൊണ്ടുനടന്നു. പുസ്തകങ്ങളിലെ ഓരോ താളുകളും മറിക്കുമ്പോഴും,  പുതിയ ലോകങ്ങൾ അദ്ദേഹത്തിനു മുന്നിൽ ഇതളിട്ടു.



അന്നുമുതൽ ഇന്നുവരെ, പുസ്തകങ്ങളോടുള്ള ഈ അദമ്യമായ പ്രണയം, അതിൻ്റെ താളുകളിൽ ഒളിപ്പിച്ചുവെച്ച അക്ഷരങ്ങളെ പ്രണയിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിക്കുവാൻ  നിമിത്തമായി തീർന്നു.



അക്ഷരങ്ങളോടുള്ള ഈ അഗാധമായ അഭിനിവേശത്തിന് അദ്ദേഹത്തിൻ്റെ  വീട്ടുകാരും, ഗുരുക്കന്മാരും, ഉറ്റ ചങ്ങാതിമാരും  പ്രോത്സാഹനത്തിൻ്റെ  ദീപനാളമായി വെളിച്ചം കാട്ടി. ആ പ്രോത്സാഹനത്തിൻ്റെ  വെളിച്ചത്തിലാണ് ബിനു ഗോപിനാഥ്  എഴുത്തിൻ്റെ  ലോകം കെട്ടിപ്പടുത്തത്.



അദ്ദേഹത്തിൻ്റെ ആദ്യ കഥ പിറവിയെടുക്കുന്നത് പന്ത്രണ്ടാം വയസ്സിലാണ്.  അതാണ്  ബിനുവിൻ്റെ  സാഹിത്യയാത്രയുടെ മധുരമായ തുടക്കം. നാല്പത് വർഷം നീണ്ട ഈ സാഹിത്യജീവിതത്തിൽ, കാലത്തിൻ്റെ  കുത്തൊഴുക്കിൽ ചില നീണ്ട ഇടവേളകൾ ഉണ്ടായിട്ടുണ്ട്. ഓരോ മടങ്ങിവരവുകളും,  പുതിയ ഉണർവ്വ്  നൽകുവാൻ  പര്യാപ്തമായിട്ടുണ്ടെന്നാണ് ബിനുവിൻ്റെ  പക്ഷം.  ആദ്യ കഥാ സമാഹാരമായ "കഴിഞ്ഞ കാലത്തിലെ പൂക്കൾ"  വായനക്കാർക്കിടയിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ പുസ്തകമാണ്. ബന്ധങ്ങൾ ശിഥിലമാകുമ്പോൾ ഉണ്ടാകുന്ന നോവുകളും, പോയ കാലത്തെക്കുറിച്ചുള്ള ആഴമേറിയ ആകുലതകളും ഈ കഥകളുടെ അന്തർധാരയാണ്. അതുകൊണ്ടുതന്നെ, ഇവയ്ക്ക് ദുഃഖത്തിൽ അലിഞ്ഞുചേർന്ന ഒരു സവിശേഷ സൗന്ദര്യമുണ്ട്; അത് വായനക്കാരുടെ മനസ്സിൽ ഒരു നീറ്റൽ  അവശേഷിപ്പിക്കും.  റെയിൻബോ ബുക്‌സാണ്  പ്രസാധകർ .


അസന്തുഷ്ടിയുടെ കാവലാൾ എന്ന നോവൽ സൗത്ത് ഓസ്‌ട്രേലിയയിൽ വെച്ചാണ്  പ്രകാശനം ചെയ്തത്.  സ്പാനിഷ് ഇൻക്വിസിഷനെ അടിസ്ഥാനമാക്കി "കാർഡാനോ"  എന്ന  ശാസ്ത്രജ്ഞൻ്റെ   ജീവിതം രേഖപ്പെടുത്തുന്ന  ഈ നോവൽ ,സാഹിത്യപ്രേമികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെതാണ് . പൂർണ്ണ പബ്ലിക്കേഷൻസാണ് പ്രസാധകർ.



ബിനു ഗോപിനാഥിൻ്റെ  ഏറ്റവും പുതിയ നോവലായ "നിഴൽ വഴികൾ" ഉടൻതന്നെ പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്.


ഈ നോവൽ, സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് വിഷയമാക്കുന്നത്. സന്തുഷ്ടമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു കുടുംബജീവിതം, അവിചാരിതമായി വന്നുഭവിച്ച ഒരപകടം കാരണം, ഒറ്റ നിമിഷം കൊണ്ട് താളം തെറ്റി ചിതറിപ്പോകുന്നത് നോവലിസ്റ്റ് വരച്ചുകാട്ടുന്നു.



"സാധാരണ മനുഷ്യരുടെ ജീവിതം താളം തെറ്റാൻ എത്രയെത്ര കാരണങ്ങൾ വേണമെങ്കിലും നമുക്ക് നിരത്താനുണ്ടാവാം. എന്നാൽ, ഒരു നിമിഷാർദ്ധത്തിൽ സംഭവിക്കുന്ന ദുരന്തം എങ്ങനെയാണ് ആ യാത്രയെ കീഴ്മേൽ മറിക്കുന്നതെന്ന് ഈ നോവൽ നമ്മെ ഓർമ്മിപ്പിക്കുന്നു."



നിഴലും വെളിച്ചവും ഇടകലർന്ന മനുഷ്യബന്ധങ്ങളിലൂടെയുള്ള അവരുടെ ഈ യാത്ര, വായനക്കാർക്ക് നൂതനമായൊരു വൈകാരികാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ബിനു ഗോപിനാഥ്. ഈ കൃതി, ജീവിതത്തിൻ്റെ  ഇരുണ്ട കോണുകളിലേക്കും പ്രകാശമാനമായ പ്രതീക്ഷകളിലേക്കും ഒരേ സമയം വെളിച്ചം വീശുന്നു.


ബിനുവിൻ്റെ തൂലികയിൽ നിന്ന് നൂറിലധികം കവിതകളും ഗാനങ്ങളും പിറവിയെടുത്തിട്ടുണ്ട്. അവയിൽ ചില ഗാനങ്ങൾ, സംഗീത ലോകത്തെ പ്രശസ്തരായ ഗായകരുടെ മധുരശബ്ദത്തിൽ അനശ്വരമായപ്പോൾ, അത് അദ്ദേഹത്തിൻ്റെ  സംഗീത സപര്യയിലെ തിളക്കമുള്ള ഏടുകളായി മാറി. വാക്കുകൾ ഈണങ്ങളായി പരിണമിച്ച ആ നിമിഷങ്ങൾ ബിനുവിൻ്റെ   കലാജീവിതത്തിലെ അവിസ്മരണീയമായ നേട്ടങ്ങളാണ്.



ബിനു ഗോപിനാഥിൻ്റെ  തൂലികയിൽ നിന്നും  ഇനിയുമേറെ  കഥാപാത്രങ്ങൾ ഉടലെടുക്കട്ടെയെന്ന് ആശംസിക്കുന്നു.  സാഹിത്യലോകത്തിൻ്റെ  നിഴൽ വഴികളിലൂടെ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനും, വായനക്കാർക്ക് വിസ്മയകരമായ അനുഭവങ്ങൾ സമ്മാനിക്കാനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.


ബിനു ഗോപിനാഥിൻ്റെ കവിതകൾ











ചീഫ് എഡിറ്റർ


പൂജ ഓൺലൈൻ മാസിക 

രഞ്ജിത്ത് മാത്യു 

Black and White Piano Classes Instagram Post (2).png

Power in Numbers

 പുസ്തകങ്ങൾ 

bottom of page