

കാനഡാ പര്യടനവും കുറെ വിശേഷ ങ്ങളും
കാനഡയിലേക്കുള്ള എൻ്റെയും കുടുംബത്തിൻ്റെയും യാത്ര.
കാനഡയിലേക്കുള്ള എൻ്റെയും കുടുംബത്തിൻ്റെയും യാത്ര.
അഡലൈഡ് എയർപോർട്ടിൽ നിന്നും തുടങ്ങിയ യാത്ര, അവസാനിച്ചത് കാനഡയിലെ ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ.
"നീണ്ട ഇരുപത്തിയൊന്ന് മണിക്കൂർ പറക്കൽ". കാനഡയിൽ ഞങ്ങൾ ആദ്യം ഇറങ്ങിയ വിമാനത്താവളം ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളമല്ല. അത് വാൻകൂവർ ഇന്റർനാഷണൽ എയർപോർട്ട ാണ്.
"വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളം (IATA: YVR, ICAO: CYVR) ബ്രിട്ടീഷ് കൊളംബിയയിലെ റിച്ച്മണ്ടിലെ സീ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇത് വാൻകൂവർ നഗരത്തിനും ലോവർ മെയിൻലാൻഡ് മേഖലയ്ക്കും സേവനം നൽകുന്നു. ഡൗൺടൗൺ വാൻകൂവറിൽ നിന്ന് 12 കിലോമീറ്റർ (7.5 മൈൽ) അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. യാത്രക്കാരുടെ തിരക്കിൻ്റെ കാര്യത്തിൽ കാനഡയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമാണ്".
"യുഎസ് ബോർഡർ പ്രീ-ക്ലിയറൻസ് സൗകര്യങ്ങളുള്ള എട്ട് കനേഡിയൻ വിമാനത്താവളങ്ങളിൽ ഒന്നാണ് വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളം. ഷെഡ്യൂൾ ചെയ്ത ഫ്ലോട്ട്പ്ലെയ്നുകൾക്കായി ഒരു ടെർമിനൽ ഉള്ള ചുരുക്കം ചില പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നുകൂടിയാണിത്".
കാഴ്ചകൾ കാണുവാൻ വളരെ കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നുള്ളു. എയർപോർട്ടിന് ഉള്ളിലൂടെ കുറെ സമയം നടന്നു. കുറെ കുട്ടികൾ ഒരു ശില്പത്തിന് ചുറ്റും ഓടിക്കളിക്കുന്നു. വർണ്ണഭേദമന്യ ആളുകൾ നടന്നു നീങ്ങുന്നു. എല്ലാവരും തിരക്കിലാണ്. ഞാൻ ആ ശില്പത്തിൻ്റെ അരികിൽ കുറെ സമയം നിന്നു. അതിനോട് ചേർന്ന് ചെറിയൊരു വിവരണവും എഴുതി വെച്ചിട്ടുണ്ട്. വായിക്കുവാൻ മിനക്കെട്ടില്ല.
കയ് യിലിരുന്ന മൊബൈലിൽ ഒരു ഫോട്ടോ ക്ലിക്ക് ചെയ്‌തു. കുട്ടികളെ ഒഴിവാക്കി ചിത്രം പകർത്തുവാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. അവർ ആ ശില്പത്തിന് ചുറ്റും ഓടിക്കളിക്കുകയാണ്.
വിമാന യാത്രയ്ക്ക് മുൻപുതന്നെ ഞാൻ ആ ശില്പത്തെ കുറിച്ച് കുറെയേറെ വിവരങ്ങൾ ഗൂഗിളിൽ നിന്നും മനസ്സിലാക്കി. "അതൊരു മഹത്തായ കലാ സൃഷ്‌ടിയാണെന്ന് ഒറ്റ കാഴ്ചയിൽ എനിക്ക് മനസ്സിലായതുമില്ല".
ആ ശില്പത്തിൻ്റെ പേര് "ദി സ്പിരിറ്റ് ഓഫ് ഹൈദ ഗ്വായ്". ദി ജേഡ് കനോ"
ബിൽ റീഡിൻ്റെ "ദി സ്പിരിറ്റ് ഓഫ് ഹൈദ ഗ്വായ്: ദി ജേഡ് കനോയെന്ന മഹത്തായ ശില്പമാണ് അത്. വെറുമൊരു കാഴ്ച് എന്നതിലുപരി , ആ ശില്പത്തിന് മറ്റൊരു ജനതയുടെ സംസ്‌കാരത്തിലേക്കും, ആത്മാവിലേക്കും എന്നെ കൂട്ടികൊണ്ടു പോകുവാൻ കഴിയുമെന്ന് ഗൂഗിളിൽ പരാതിയപ്പോഴാണ് മനസ്സിലായത്.
ഒരു കലാസ്വാദകൻ എന്ന നിലയിൽ, ഈ ശിൽപത്തെക്കുറിച്ച് കൂടുതലറിയാനും അതിനു പിന്നിലെ കഥകൾ മനസ്സിലാക്കാനും ഞാൻ അതീവ താല്പര്യമെടുത്തുകൊണ്ട് വീണ്ടും ഗൂഗിളിൽ പരതിയിട്ടിരുന്ന കാര്യങ്ങൾ വായന തുടർന്നു.
ബിൽ റീഡിൻ്റെ "ദി സ്പിരിറ്റ് ഓഫ് ഹൈദ ഗ്വായ്: ദി ജേഡ് കനോ" എന്ന ആ മഹത്തായ കലാസൃഷ്ടി ഒരു വെറും കാഴ്ച എന്നതിലുപരി, എന്നെ ഹൈദ ജനതയുടെ സമ്പന്നമായ സംസ്കാരത്തിലേക്കും കാനഡയുടെ ആത്മാവിലേക്കും കൂട്ടിക്കൊണ്ടുപോയി. ആദ്യകാഴ്ചയിൽ തന്നെ, വെങ്കലത്തിൽ തീർത്ത ആ കൂറ്റൻ ശിൽപത്തിൻ്റെ വലുപ്പവും അതിലെ അതിസൂക്ഷ്മമായ വിശദാംശങ്ങളും എന്നെ അമ്പരപ്പിച്ചു. തിങ്ങിനിറഞ്ഞ ഒരു വഞ്ചിയിൽ ഹൈദ പുരാണങ്ങളിലെ പതിമൂന്ന് കഥാപാത്രങ്ങൾ – കാക്ക, കരടി, കഴുകൻ, ബീവർ, തവള, മൗസ് വുമൺ എന്നിങ്ങനെ പല രൂപങ്ങൾ – ഓരോന്നിനും അതിന്റേതായ പ്രാധാന്യവും ഭാവങ്ങളുമുണ്ട്. ഈ കൂട്ടത്തിൽ മനുഷ്യരൂപങ്ങളും ഉണ്ടായിരുന്നു. അവരെയെല്ലാം ഒന്നിച്ചു ഒരു യാത്രയിൽ കണ്ടപ്പോൾ ജീവിതം എത്ര വൈവിധ്യപൂർണ്ണമാണെന്ന് ഞാൻ ചിന്തിച്ചുപോയി. ചിലർ സൗഹൃദത്തിലും, മറ്റുചിലർ ഒരുതരം പിരിമുറുക്കത്തിലും, എന്നാൽ എല്ലാവരും ഒരുമിച്ച് ഒരേ ദിശയിലേക്ക് നീങ്ങുന്നു.
ഇത് മനുഷ്യജീവിതത്തിൻ്റെ ഒരു നേർചിത്രം പോലെ തോന്നി. പ്രകൃതിയുമായും സഹജീവികളുമായും ഉള്ള നമ്മുടെ ബന്ധം എത്ര പ്രധാനമാണെന്ന് ഹൈദ ജനത ഈ ശിൽപത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.
ഈ ശിൽപത്തെക്കുറിച്ച് കൂടുതൽ ഗവേഷണം ചെയ്തപ്പോൾ എനിക്ക് ഒരു അത്ഭുതകരമായ സത്യം മനസ്സിലായി: വാൻകൂവർ എയർപോർട്ടിൽ ഞാൻ കണ്ട "ദി ജേഡ് കനോ" യഥാർത്ഥത്തിൽ ഈ ശിൽപത്തിൻ്റെ രണ്ടാമത്തെ കാസ്റ്റിംഗ് ആയിരുന്നു! അപ്പോൾ എൻ്റെ മനസ്സിൽ മറ്റൊരു ചോദ്യമുയർന്നു – എവിടെയാണ് ഇതിൻ്റെ യഥാർത്ഥ ശിൽപം?.
അന്വേഷണത്തിൽ ഞാൻ കണ്ടെത്തി: "ദി സ്പിരിറ്റ് ഓഫ് ഹൈദ ഗ്വായ്" എന്നറിയപ്പെടുന്ന, ഈ ശിൽപത്തിൻ്റെ ആദ്യത്തെ കാസ്റ്റിംഗ്, "ദി ബ്ലാക്ക് കനോ" എന്ന പേരിൽ അറിയപ്പെടുന്നു. കറുത്ത പാറ്റിനയുള്ള ഈ യഥാർത്ഥ ശിൽപം സ്ഥിതി ചെയ്യുന്നത് വാഷിംഗ്ടൺ, ഡി.സി.യിലെ കനേഡിയൻ എംബസിയുടെ (Canadian Embassy in Washington, D.C.) പുറത്താണ്. 1991-ൽ പൂർത്തിയാക്കിയ ഈ ശിൽപം കാനഡയുടെ അമേരിക്കയുമായുള്ള നയതന്ത്രബന്ധങ്ങളുടെ പ്രതീകമായി അവിടെ നിലകൊള്ളുന്നു.
യഥാർത്ഥ പ്ലാസ്റ്റർ മോഡൽ, അതായത് ശിൽപം നിർമ്മിക്കാൻ ഉപയോഗിച്ച അടിസ്ഥാന മോഡൽ, ക്യൂബെക്കിലെ ഗാറ്റിനോയിലുള്ള കനേഡിയൻ മ്യൂസിയം ഓഫ് ഹിസ്റ്ററിയിൽ (Canadian Museum of History in Gatineau, Quebec) പ്രദർശിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ മൂന്ന് സ്ഥലങ്ങളിലായി ഈ മഹത്തായ കലാസൃഷ്ടിയുടെ വിവിധ രൂപങ്ങൾ നിലനിൽക്കുന്നു എന്നത് എന്നെ കൂടുതൽ ആകർഷിച്ചു. ഓരോ പതിപ്പിനും അതിൻ്റെതായ പ്രാധാന്യവും സ്ഥാനവുമുണ്ട്.
ബിൽ റീഡ് എന്ന കലാകാരൻ്റെ പ്രതിഭയെ ഈ വിവരങ്ങൾ കൂടുതൽ ഉയർത്തിക്കാട്ടി. തദ്ദേശീയമായ കലാരൂപങ്ങളെ ആധുനിക ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഹൈദ ജനതയുടെ പുരാണങ്ങളെയും ജീവിതരീതികളെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. "ദി ജേഡ് കനോ" വെറുമൊരു ശിൽപമല്ല, അത് കാനഡയുടെ ആത്മാവ്, അതിൻ്റെ തദ്ദേശീയ വേരുകൾ, വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവ് എന്നിവയുടെയെല്ലാം പ്രതീകമാണ്.
കാനഡ സന്ദർശിക്കുന്ന ഏതൊരാൾക്കും ഈ ശിൽപം ഒരു പുത്തൻ അനുഭവം നൽകും. എൻ്റെ യാത്രയിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്നായി ഈ ശിൽപത്തെക്കുറിച്ചുള്ള അറിവും അതിൽ നിന്ന് ലഭിച്ച ഉൾക്കാഴ്ചകളും എനിക്ക് ഓർമയുണ്ട്. കാനഡയുടെ സാംസ്കാരിക വൈവിധ്യത്തെയും തദ്ദേശീയ സമൂഹത്തിൻ്റെ പ്രാധാന്യത്തെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ "ദി സ്പിരിറ്റ് ഓഫ് ഹൈദ ഗ്വായ്" ഒരു മികച്ച തുടക്കമാണ്.
കാനഡയുടെ വ്യോമകവാടമെന്ന് അറിയപ്പെടുന്ന കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ മിസ്സിസാഗയിൽ സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളം. ടൊറന്റോ നഗരത്തെയും അതിൻ്റെ മെട്രോപൊളിറ്റൻ പ്രദേശത്തെയും ഗോൾഡൻ ഹോഴ്സ്ഷൂ എന്നറിയപ്പെടുന്ന ചുറ്റുമുള്ള പ്രദേശങ്ങളെയും സേവിക്കുന്ന പ്രധാന വിമാനത്താവളമാണിത്.
കാനഡയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമാണ് പിയേഴ്സൺ.കാനഡയുടെ 14-ാമത്തെ പ്രധാനമന്ത്രിയും സമാധാന പരിപാലനത്തിലെ മാനുഷിക പ്രവർത്തനങ്ങൾക്ക് 1957-ലെ നോബൽ സമ്മാന ജേതാവുമായ ലെസ്റ്റർ ബി. പിയേഴ്സണിൻ്റെ സ്മരണാർത്ഥമാണ് വിമാനത്താവളത്തിന് ഈ പേര് നൽകിയിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്നും പുറത്ത് കടന്ന് ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഞങ്ങളെ കൂട്ടികൊ ണ്ട് പോകുവാൻ ബ്ലസ്സൻ അവിടെയെത്തി..
നീണ്ട നാലു മണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ വിമാനം ലാൻഡ് ചെയ്യുകയായെന്നുള്ള അറിയിപ്പ് മുഴങ്ങി. കാനഡയിലെ മറ്റൊരു വിമാനത്താവളം " "ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളം".
"ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളം [a] (IATA: YYZ, ICAO: CYYZ) കാനഡയിലെ ഒന്റാറിയോയിലെ മിസ്സിസാഗയിൽ സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ്. ടൊറന്റോ, അതിൻ്റെ മെട്രോപൊളിറ്റൻ പ്രദേശം, ഗോൾഡൻ ഹോഴ്സ്ഷൂ എന്നറിയപ്പെടുന്ന ചുറ്റുമുള്ള പ്രദേശം എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളമാണിത്. 2024-ൽ 46.8 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തുകൊണ്ട് കാനഡയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമാണ് പിയേഴ്സൺ. കാനഡയുടെ 14-ാമത്തെ പ്രധാനമന്ത്രിയും സമാധാന പരിപാലനത്തിനുള്ള മാനുഷിക പ്രവർത്തനങ്ങൾക്ക് 1957-ൽ നോബൽ സമ്മാനം ലഭിച്ചയാളുമായ ലെസ്റ്റർ ബി. പിയേഴ്സൻ്റെ (1897-1972) സ്മരണാർത്ഥമാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.
പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളം ഡൗൺടൗൺ ടൊറന്റോയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ (16 മൈൽ) വടക്ക് പടിഞ്ഞാറായി മിസ്സിസാഗ നഗരത്തിൽ സ്ഥിതി ചെയ്യുന്നു, വിമാനത്താവളത്തിൻ്റെ ഒരു ചെറിയ ഭാഗം ടൊറന്റോയുടെ പടിഞ്ഞാറൻ ജില്ലയായ എറ്റോബിക്കോയിലേക്ക് വ്യാപിച്ചുകിടക്കുന്നു. 1,867 ഹെക്ടർ (4,613 ഏക്കർ) വിസ്തൃതിയുള്ള ഈ സൈറ്റിൽ അഞ്ച് റൺവേകളും രണ്ട് പാസഞ്ചർ ടെർമിനലുകളും നിരവധി കാർഗോ, മെയിന്റനൻസ്, എയറോസ്പേസ് പ്രൊഡക്ഷൻ സൗകര്യങ്ങളും ഉണ്ട്."
വാൻകൂവർ ഇന്റർനാഷണൽ എയർപോർട്ടിൽ (YVR). നീണ്ട ഇരുപത്തിയൊന്ന് മണിക്കൂർ പറക്കൽ.
ബ്ലെസ്സൻ വന്നത് വലിയൊരു ടെസ്‌ലയുടെ സൈബർ ട്രക്കുമായിട്ടാണ്. ആദ്യമായിട്ടാണ് അങ്ങനെയൊരു വണ്ടി കാണുന്നത്. ആ വണ്ടിയുടെ മുന്നിൽ നിന്ന് ഒരു ഫോട്ടോ എടുക്കണമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. കാനഡയിൽ വണ്ടികളുടെ മുന്നിൽ നമ്പർ പ്ലേറ്റുകൾ ഇല്ലാത്തത് എന്നെ അത്ഭുതപ്പെടുത്തി. വണ്ടിയുടെ പിൻ ഭാഗത്താണ് നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കാറുള്ളത്.
അവിടെ നിന്നും ഞങ്ങൾ ലണ്ടനിലക്ക് യാത്ര തിരിച്ചു. ലണ്ടനിനെ കുറിച്ചു ഏതാനും വിവരങ്ങൾ ബ്ലെസ്സൻ ഞങ്ങൾക്ക് വിവരിച്ചു തന്നു. "കാനഡയിലെ തെക്കുപടിഞ്ഞാറൻ ഒന്റാറിയോയിലെ ഒരു നഗരമാണെന്നും, ക്യൂബെക്ക് സിറ്റി-വിൻഡ്‌സർ ഇടനാഴിയിലാണ് സ്ഥിതി ചെയ്യുന്നതെന്നുമൊക്കെ ചെറിയൊരു വിവരണം. ലണ്ടനെ കൂടുതൽ വിവരങ്ങൾ അറിയുവാനായി ഞാൻ വീണ്ടും ഗൂഗിളിൽ പരതി നോക്കി.
"2021-ലെ കനേഡിയൻ സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ 422,324 ആണ്". തേംസ് നദിയുടെയും നോർത്ത് തേംസ് നദിയുടെയും സംഗമസ്ഥാനത്താണ് ലണ്ടൻ സ്ഥിതി ചെയ്യുന്നത്. ടൊറന്റോയിൽ നിന്നും ഡിട്രോയിറ്റിൽ നിന്നും ഏകദേശം 200 കിലോമീറ്റർ (120 മൈൽ) ദൂരത്തിലും, ന്യൂയോർക്കിലെ ബഫല്ലോയിൽ നിന്ന് ഏകദേശം 230 കിലോമീറ്റർ (140 മൈൽ) ദൂരത്തിലുമാണ് ഇത്. ലണ്ടൻ നഗരം മിഡിൽസെക്സ് കൗണ്ടിയിൽ നിന്ന് രാഷ്ട്രീയമായി വേർപെട്ടിരിക്കുന്നു, എന്നിരുന്നാലും ഇത് കൗണ്ടി സീറ്റായി തുടരുന്നു.
കാനഡയിൽ കുടിയേറിയ കാലത്ത് ലണ്ടൻ ഒരു വിജനമായ പ്രദേശമാണ്. ആളുകൾ തീരെ കുറവുള്ള ഒരിടം. ഇപ്പോൾ ലണ്ടനിൽ സ്ഥലത്തിന് ഉയർന്ന വിലയാണ് ഉള്ളത്. ഞാൻ ഗൂഗിളിൽ പരതുന്നതിനിടയിൽ ബ്ളസ്സൻ പറഞ്ഞു. യാത്രാ ക്ഷീണവും സമയത്തിലുള്ള വ്യത്യാസവും വല്ലാതെ ഞങ്ങളെ വീർപ്പുമുട്ടിച്ചു. "ടിം ഹോർട്ടിസണിൽ നിർത്തി കാപ്പി കുടിച്ചു. ഞങ്ങൾ യാത്ര തുടർന്നു. ഇനിയും രണ്ടു മണിക്കൂർ കൂടിയുണ്ട ് അവരുടെ വീട്ടിൽ എത്തുവാൻ. യാത്രയ്ക്കിടയിൽ ബ്ലെസ്സൻ പിറ്റേന്ന് നയാഗ്രാ വെള്ളച്ചാട്ടം കാണുവാൻ പോകാമെന്ന് പറഞ്ഞു.
തുടരും.




