top of page

ഐസ് ബ്രിഡ്ജ് ദുരന്തം

"ജേർണി ബിഹൈൻഡ് ദ ഫാൾസ്"

യാത്രയുടെ ആവേശം അതിൻ്റെ  എല്ലാ അർത്ഥത്തിലും അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കായി ഒരു പുത്തൻ അനുഭവമാണ്  "ജേർണി ബിഹൈൻഡ് ദ ഫാൾസ്" സമ്മാനിക്കുന്നത്.



കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനരികിലെ ടേബിൾ റോക്ക് സെന്ററിൽ സ്ഥിതി ചെയ്യുന്ന "ജേർണി ബിഹൈൻഡ് ദ ഫാൾസ്" എന്ന ഈ ആകർഷണം സഞ്ചാരികൾക്കായി  ഒരു സാധാരണ കാഴ്ചയല്ല, മറിച്ച് വെള്ളച്ചാട്ടത്തിൻ്റെ  ഹൃദയഭാഗത്തേക്കുള്ള ഒരു സാഹസിക യാത്രയാണ്.




നയാഗ്ര വെള്ളച്ചാട്ടത്തിൻ്റെ   ആഴങ്ങളിലേക്കൊരു എത്തിനോട്ടം. നടത്തുവാൻ  125 അടി (ഏകദേശം 40 മീറ്റർ) താഴേക്ക് ഒരു എലിവേറ്റർ യാത്ര. അവിടുന്ന് തുടങ്ങുന്നു യഥാർത്ഥ അത്ഭുതം. 130 വർഷങ്ങൾക്ക് മുൻപ് പാറകൾ തുരന്നുണ്ടാക്കിയ തുരങ്കങ്ങളിലൂടെയാണ് അടുത്ത യാത്ര. ഓരോ ചുവടിലും വെള്ളച്ചാട്ടത്തിൻ്റെ ശക്തിയുടെ പ്രകമ്പനം നിങ്ങൾക്ക് തൊട്ടറിയാം. ഒരു ഇടിമുഴക്കം പോലെ ആർത്തലച്ചു വരുന്ന വെള്ളത്തിൻ്റെ  ശബ്ദം കാതുകളിൽ മുഴങ്ങുമ്പോൾ നിങ്ങൾ മറ്റേതോ ലോകത്ത് ആണെന്ന് കരുതും. ജലകണങ്ങളിൽ നിന്നും രക്ഷനേടുവാൻ  നിങ്ങൾ ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് ഓവർകോട്ട്  മുഴുവൻ നനഞ്ഞിരിക്കും.



ഈ തുരങ്കങ്ങൾ നിങ്ങളെ കൊണ്ടുപോകുന്നത് രണ്ട്   പോർട്ടലുകളിലേക്കാണ് - "കാറ്ററാക്റ്റ് പോർട്ടലും",  "ഗ്രേറ്റ് ഫാൾസ് പോർട്ടലും". ഈ പോർട്ടലുകളിൽ നിന്ന് നോക്കുമ്പോൾ വെള്ളം വീഴുന്നതിന് തൊട്ടുപിന്നിൽ നിങ്ങൾ നിൽക്കുന്നതായി അനുഭവപ്പെടും. നയാഗ്രയുടെ സൗന്ദര്യവും ശക്തിയും ഒരുപോലെ അനുഭവിക്കാൻ ഇതിലും മികച്ചൊരവസരം വേറെയില്ല.



ഈ ഭൂഗർഭ യാത്രയുടെ അവസാനം നിങ്ങളെ കാത്തിരിക്കുന്നത് രണ്ട് ഔട്ട്ഡോർ നിരീക്ഷണ ഡെക്കുകളാണ് - അപ്പർ, ലോവർ ഒബ്സർവേഷൻ ഡെക്കുകൾ. ഇവിടെ നിന്ന്, നയാഗ്ര നദിയിലേക്ക് വെള്ളം പതിക്കുന്നതിൻ്റെ  അവിശ്വസനീയമായ കാഴ്ച വളരെ അടുത്ത് നിന്ന് കാണാം. ശക്തിയും സൗന്ദര്യവും ഒരുപോലെ ഒത്തുചേരുന്ന നയാഗ്ര വെള്ളച്ചാട്ടം ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം നിങ്ങള്‍ക്ക് സമ്മാനിക്കുമെന്ന് അനുഭവസ്ഥനായ എനിക്ക് ഉറപ്പായും പറയുവാൻ കഴിയും.നയാഗ്ര പാർക്സ് പവർ സ്റ്റേഷനിലെ തുരങ്കം നയാഗ്ര വെള്ളച്ചാട്ടത്തിൻ്റെ  കനേഡിയൻ ഭാഗത്തുള്ള ഒരു  ഭൂഗർഭ അനുഭവമാണ്. പ്രകൃതിയുടെ അത്ഭുതത്തിന് ഊന്നൽ നൽകുന്ന "ജേർണി ബിഹൈൻഡ് ദി ഫാൾസ്" എന്നതിൽ നിന്ന് വ്യത്യസ്തമായി, ഈ ആകർഷണം ഈ പ്രദേശത്തിൻ്റെ  വ്യാവസായിക ചരിത്രത്തിലേക്കും എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിലേക്കും വെളിച്ചം വീശുന്നു.



ഞങ്ങളുടെ ആ യാത്രയെക്കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണമാണ്  ഇനി നിങ്ങൾ വായിക്കുവാൻ പോകുന്നത്.