top of page

ഒറ്റമൂലികൾ
അരിമ്പാറയ്ക്ക്
ചുണ്ണാമ്പും സമം കാരവും ചേർത്ത് അരിമ്പാറയിൽ പുരട്ടുക.
ആരോഗ്യം ഉണ്ടാവാൻ
ചിറ്റമൃത്, നെല്ലിക്ക, ഞെരിഞ്ഞിൽ, ഇവ സമം പൊടിച്ച് തേനും നെയ്യും ചേർത്ത് കഴിക്കുക.
കുഴി നഖത്തിന്
തുളസിയില ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുക.
ക്ഷീണം മാറുന്നതിന്
ചെറുചൂടുവെള്ളത്തിൽ ഒരു ടീ സ്പൂൺ ചെറുതേൻ ചേർത്ത് കുടിക്കുക .
ചിലന്തി വിഷത്തിന്
തുളസിയില നീരിൽ മഞ്ഞൾ അരച്ച് പുരട്ടുക. തുളസിയില ചവച്ചു തിന്നുക
തലവേദനയ്ക്ക്
ആനചുവടിയുടെ വേര് അരച്ച് നെറ്റിയിൽ പുരട്ടുക.
ധാതുപുഷ്ടിക്ക്
ഉലുവാ വറുത്തു പൊടിച്ച് പഞ്ചസാര ചേർത്ത് കഴിക്കുക
പ്രമേഹത്തിന്
കടുക്ക, താന്നിക്ക, നെല്ലിക്ക, ദേവദാരം, വരട്ടുമഞ്ഞൾ , കാട്ടുവെള്ളരി , മുത്തങ്ങാ, മഞ്ഞൾ, ഞാവൽകുരു, ഇവ കഷായം വെച്ച് കുടിക്കുക.
മുടി സമൃദ്ധമായി വളരാൻ
ഉലുവാപ്പൊടി തലയിൽ തേച്ച് നിത്യവും കുളിക്കുക.
വട്ട ചൊറിക്ക്
പാൽ വള്ളി ഇല അരച്ച് വെണ്ണ കൂട്ടി പുരട്ടുക
വൃണങ്ങൾക്ക്
വേപ്പില അരച്ച് പുരട്ടുക
bottom of page