
.png)
എ വി ഇട്ടി, മാവേലിക്കര
പ്രൊഫ : എ വി ഇട്ടി
ജനനം : 1944 നവംബർ 28 ത് .
പിതാവ് : ആടിയാനിൽ കുരുവിള വറുഗീസ്
മാതാവ് : അന്നമ്മ വറുഗീസ്
വിദ്യാഭ്യാസം :
അത്യാൽ എം ടി എൽ പി സ്കൂൾ , അത്യാൽ എം ടി യു പി സ്കൂൾ , കുറിയന്നൂർ എം ടി ഹൈ സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം.
ഭോപ്പാൽ സോഫിയ കോളേജിൽ ഉന്നത വിദ്യാഭ്യാസം
കോളേജിൽ അദ്ധ്യാപകൻ, മാർത്തോമ്മാ സഭയിൽ വ്യത്യസ്തങ്ങളായ നിരവധി സ്ഥാനങ്ങളിൽ അലങ്കരിച്ചിട്ടുണ്ട് . എഴുത്തുകാരൻ എന്ന നിലയിൽ പതിനാലോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഭാര്യ സൂസൻ, മക്കൾ ലിറ്റി, ലിറ്റോ
വിലാസം : ആടിയാനിൽ, കൊറ്റാർകാവ് , മാവേലിക്കര
ഫോൺ : 9495017850 ഇമെയിൽ : avitty@gmail.com

*ചിന്താശകലങ്ങൾ*
ചോദ്യങ്ങൾ ചോദിക്കാൻ മടിക്കേണ്ട
.................
വൈദ്യശാസ്ത്ര വിദ്യാർത്ഥികളെ സ്റ്റെതസ്കോപ്പിൻ്റെ ഉപയോഗം പഠിപ്പിക്കുകയായിരുന്നു, ഒരു സീനിയർ ഡോക്ടർ. വിദ്യാർത്ഥികളേയും കൂട്ടി രോഗികൾ കിടക്കുന്ന മുറിയിലെത്തിയ അദ്ദേഹം വിദ്യാർത്ഥികളോടു പറഞ്ഞു: "ഏറെ ശ്രദ്ധിക്കണം, ആദ്യ മിടിപ്പ് വലിയ ശബ്ദത്തിലായിരിക്കും കേൾക്കുക. പീന്നീടുള്ള രണ്ടെണ്ണം ശബ്ദം കുറഞ്ഞിരിക്കും. പിന്നീടു്, ചെറിയ മർമരം മാത്രമാകും ഉണ്ടാകുക?" പരിശോധനയ്ക്കു ശേഷം, വിദ്യാർത്ഥികൾ ഡോക്ടരോടു്, അദ്ദേഹം പറഞ്ഞതരത്തിലുള്ള ശബ്ദ വ്യതിയാനങ്ങളാണവർ കേട്ടതെന്നു പറഞ്ഞു. അപ്പോൾ മറുപടിയൊന്നും അദ്ദേഹം പറയുകയുക ഉണ്ടായില്ല.
ക്ലാസ്സു് റൂമിൽ തിരിച്ചെത്തി, ക്ലാസ്സെടുക്കാൻ ആരംഭിക്കുന്നതിനു മുമ്പു്, ഡോക്ടർ അവരോടു പറഞ്ഞു: "നിങ്ങളാരും ഒന്നും കേട്ടില്ല. സ്റ്റെതസ്ക്കോപ്പു് തകരാറിലാ യിരുന്നു. എന്തെങ്കിലും മനസ്സിലായില്ലെങ്കിൽ, അതു ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കണം. സംശയങ്ങൾ മറച്ചുവെച്ചു്, സ്വയം വിഡ്ഢികളാകരുതു്".
സംശയം ചോദിക്കാനറിയാത്ത ആർക്കുട്ടത്തിൽ നിന്നാണു്, അസംബന്ധങ്ങളും, അനർത്ഥങ്ങളും ഉരുത്തിരിയുന്നതു്. അജ്ഞത ഒരു തെറ്റല്ല. അത് ഒളിച്ചു വെക്കാൻ ശ്രമിക്കുന്നതാണു തെറ്റു്. അറിവില്ലാത്തവർ സൃഷ്ടിക്കുന്ന വൈഷ്യമ്യങ്ങളേക്കാൾ, അറിവുണ്ടെന്നു നടിക്കുന്നവർ ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണു്, ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുക?
ഒരാളുടെ മിടുക്കും ബൗദ്ധീ ക നിലവാരവും അളക്കാനാകുന്നതു്, അയാൾ ഉന്നയിക്കുന്ന സംശയങ്ങളിലൂടെയാണു്. "ഉത്തരങ്ങൾ കണ്ടെത്തുകയല്ല; ചോദ്യങ്ങൾ ചോദിക്കാൻ കഴിവു നേടുകയാണ് ഏറെ ആവശ്യം. ചോദ്യങ്ങൾ ഉണ്ടായാൽ ഉത്തങ്ങളും രൂപപ്പെട്ടു കൊള്ളും", എന്നാണ് ഒരു ചിന്തകൻ പറഞ്ഞിരിക്കുന്നതു്.
ഗുരുമുഖത്തു നിന്നു വരുന്നതെല്ലാം അപ്പാടെ വിഴുങ്ങുന്നരല്ല യഥാർത്ഥ പഠിതാക്കൾ. അവലോകനവും അപഗ്രഥനവും നടത്തി, പുതിയ അറിവുകൾ നിർമ്മിക്കുന്നവരാണു്, യഥാർത്ഥ പഠിതാക്കൾ. നമുക്കും യഥാർത്ഥ പഠിതാക്കളാകാൻ യത്നിക്കാം? സർവ്വേശ്വരൻ സഹായിക്കട്ടെ? എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം.
എ വി ഇട്ടി, മാവേലിക്കര
94950 17850 (Mob)