top of page
image_edited_edited.jpg

YOU ARE MY TRUE NORTH

YOU ARE MY TRUE NORTH ( BOOK REVIEW BY jAMY .. JAMS MOOZ)

YOU ARE MY TRUE NORTH

കുറച്ചു നാളുകൾക്കു ശേഷം ആയിരുന്നു ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കുന്നത്.

രണ്ടു വ്യക്തികളുടെ പ്രണയം തന്നെ ആയിരുന്നു ഈ പുസ്തകത്തിലെ മുഖ്യ കാതൽ , എന്നാൽ പ്രണയത്തിന് ശേഷം മുൻപ് എന്ന രണ്ടവസ്ഥകൾ കൂടെ ഇവിടെ പറയുന്നുണ്ട് , ഒരാൾ പ്രണയത്തിൽ വീഴുമ്പോൾ അതു സഫലമാക്കുവാൻ എടുക്കുന്ന ഒരു എഫോർട്ട് ഉണ്ടല്ലോ , അതു പ്രണത്തിന്റെ പൂർത്ഥികരണത്തിന് ശേഷം എത്ര കണ്ടു നില നിൽക്കുന്നു , അതോ പരസ്പരം ബോണ്ടിങ് നില നിർത്തുവാൻ ആയി എത്ര കണ്ടു സാക്രിഫൈസസ് അല്ലങ്കിൽ പരസ്പരം അണ്ടർ സ്റ്റാൻഡിങ് ആയിരിക്കും എന്നു കൂടെ പറയുന്നു.

ബന്ധങ്ങളിൽ ഉണ്ടാകാൻ ഇടയുള്ള ഉയർച്ച താഴ്ചകളും , അതു കാരണം ആ ബന്ധങ്ങളിൽ ഉണ്ടായി തീരുവാൻ പോകുന്ന വിള്ളലുകൾ , പരസ്പരം ഈഗോയിൽ നില നിൽക്കുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ഇരുവശവും മുറിവേല്പിക്കുന്ന വാക്പോരാട്ടങ്ങൾ , ഒടുവിൽ അതു കൈ വിട്ടു പോയെക്കുമെന്നു ഉറപ്പുള്ള ഒന്നായി തീരുമ്പോൾ , ആ വൈകിയ വേളയിൽ കൈ വരുന്ന ആത്മനിയന്ത്രണം കാരണവും , തങ്ങളിൽ നിന്നു സംഭവിച്ചു പോയ പിഴകൾക്കു കൊടുക്കേണ്ടി വരുന്ന വലിയ പിഴ തങ്ങളുടെ ബന്ധം തന്നെ എന്ന തിരിച്ചറിവിലും എന്തു വില കൊടുത്തും അതിനെ ജീവൻ വെപ്പിക്കാൻ ആയി ശ്രമിക്കുന്ന അവർ രണ്ടു പേരും....

ഇത്ര മാത്രം ഉള്ളു എന്നു കരുതണ്ട , ഇനിയും സർപ്രൈസ് ഏലമെന്റുകൾ കുറച്ചൂടെ ഉണ്ടായിരുന്നു ഈ കഥയിൽ..

ഒരു പാട് രഹസ്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ച ചിലപ്പോൾ നീല നിറത്തിലും ചില ഇടങ്ങളിൽ കടും പച്ച നിറത്തിലും മറ്റു പല ഇടങ്ങളിലും മനുഷ്യരുടെ ഒരിക്കലും പിടികിട്ടാത്ത മനസ് പോലെ നുരഞ്ഞു പതയുന്ന ഗഹനമായ കടലും ഈ പുസ്തകത്തിൽ മുഖ്യ കഥാപാത്രം ആയിരുന്നു..

പുസ്തകത്തിലെ പല ഇടങ്ങളിലും ആരെതെന്നു സൂചിപ്പിക്കാതെ കടന്നു വരുന്ന ചില ചിന്തകൾ കാണുമ്പോൾ , ഉറപ്പിക്കാൻ കഴിയും ഇവൾക്കെ ഇതിനു അർഹതയുള്ളുന്ന്...

ഇന്ത്യൻ നേവി കൂടെ തന്റെ ഒരു ശക്തമായ പ്രസ്സൻസ് നോവലിൽ കൊണ്ടു വരുമ്പോൾ , പ്രണയത്തിന്റെ ചില വെല്ലുവിളി ഉയർത്തുന്ന ഇടങ്ങളിൽ നാവിഗേറ്റ് ചെയ്യുന്ന കപ്പിത്താൻ ആയി മാറുന്നതും കാണുവാൻ സാധിക്കുന്നു..

കഴിഞ്ഞോ.. ഇല്ലാ അല്ലെ...

ഒന്നൂടെ ഉണ്ടായിരുന്നു ഗോപിയുടെയും ഇഷയുടെയും ഈ കഥയിൽ ഞാൻ പറയാതെ വിടുന്ന ഒരു എലമെന്റ്... ഒരു പക്ഷെ ആ അഡ്രസ്സിൽ നിന്നും വായനക്കാർ ഈ പുസ്തകം വായന ആരംഭിക്കുമ്പോൾ കൃത്യമായി മനസിലാവും , എന്താണ് ഞാനാകാര്യം എടുത്തു പറയാതെ വിട്ടു പോയേതെന്നു...

ഒരു മൂഡ് എനിക്ക് ഈ വായനക്ക് ശേഷം വന്നത് , ഈ കഥ ഒന്നു മലയാളത്തിൽ വന്നിരുന്നെങ്കിൽ , മലയാള ഭാഷയിലെ പദ പ്രയോഗങ്ങളിൽ എഴുത്തുകാരൻ ഈ കഥയിലെ ഓരോ മുഹൂർത്ഥങ്ങളെയും കഥാപാത്രങ്ങളുടെ ആത്മ സംഘർഷങ്ങളെയും ഏതൊക്കെ വിധത്തിൽ എഴുതി വെച്ചേനെ എന്നു ചിന്തിച്ചു പോകുന്നു..

ആശംസകൾ... Vijay Nair 💐💐💐💐

bottom of page