top of page
a  light blue background .jpg
image_edited_edited.jpg

Before I Forget (Sreekumar Ezhuththaani)

Book Review by Meera Kamala

Before I Forget (Sreekumar Ezhuththaani)


മറക്കും മുൻപ്

**********

Before I Forget എന്ന ചെറുകഥാ സമാഹാരത്തിൻ്റെ പ്രകാശനച്ചടങ്ങിൽ ഞാനും പങ്കെടുത്തിരുന്നു. എൻ്റെ സുഹൃത്തായ ശ്രീകുമാർ എഴുത്താണിയാണ് രചയിതാവ്. പുസ്തകത്തിൻ്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയതും ഞാനായിരുന്നു.

ഈ പുസ്തകത്തിൻ്റെ പേരാണ് ആദ്യം എന്നെ ആകർഷിച്ചത്. നമ്മൾ സാധാരണ പറയുന്ന ഒരു വാക്യം ഒരു പുസ്തകത്തിൻ്റെ തലക്കെട്ടായി വരുമ്പോൾ അതിന് എന്തെല്ലാം അർത്ഥതലങ്ങൾ ഉണ്ടാകുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.

31 കഥകളാണ് ഈ പുസ്തകത്തിലുള്ളത്. വളരെ നീണ്ടകഥകൾ ഒന്നുപോലുമില്ല. ചില കഥകൾ വളരെ ചെറുതാണ് താനും.

ഒരേ കഥ തന്നെ ഒരേസമയം വൈകാരികവും ബൗദ്ധികവുമായിരിക്കുക എന്നത് സാധാരണമല്ല. പക്ഷേ ഓരോ കഥയിലും ശ്രീകുമാർ അതാണ് സാധിച്ചിരിക്കുന്നത്.

ഓരോ ചെറുകഥയും ലളിതമായ ഭാഷയിൽ സർവ്വസാധാരണമായ എന്നാൽ അങ്ങേറ്റം വൈകാരികമായ ചിത്രങ്ങൾ വരയ്ക്കുന്നു. ജീവിതത്തിൻറെ സത്യമെന്തെന്ന് തിരയാൻ കഥാപാത്രങ്ങളെയും വായനക്കാരെയും ഒരുപോലെ പ്രേരിപ്പിക്കുന്നതും ഈ സാധാരണ മനുഷ്യരോ വസ്തുക്കളോ സംഭവങ്ങളോ ആണ്. കവിതയിലൂടെയാണ് പലപ്പോഴും. പരിചിതമായതിനെ അപരിചിതമാക്കുയും അപരിചിതമായതിനെ പരിചിതമാക്കുകയും ചെയ്യാറുള്ളത്. ഇവിടെ നമ്മുടെ നെഞ്ചിൽ ഒരു സുഖകരമായ വിങ്ങൽ ഉണ്ടാക്കുന്നതിലൂടെ വളരെ ചെറിയ കഥകളിൽ പോലും ശ്രീകുമാറിൻ്റെ ഈ മാജിക് കാണാം.

ആരും ചൂണ്ടിക്കാട്ടിയില്ലെങ്കിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന അസാധാരണ മനുഷ്യരായി സാധാരണ കഥാപാത്രങ്ങൾ കഥയിൽ മാറുന്നുണ്ട്. ഒറ്റമൂലി തേടി പോകുന്ന ഒരാൾ (Elixir) താൻ തന്നെയാണ് ആ മരുന്ന് കണ്ടെത്തുന്നു, തന്നിലെ എഴുത്തുകാരനെ ഒരു പരിചയക്കാരനെ ദർശിച്ച് (Pointless) ഒരു എഴുത്തുകാരൻ ആ ജീവിതം അനുകരിക്കാൻ തുടങ്ങുന്നു, മോക്ഷപ്രാപ്തിക്ക് മുൻപ് ഒരു പരീക്ഷയിൽ ഒരാൾ തോൽവി സമ്മതിച്ച് (Beyond) ജീവിതവിജയം നേടുന്നു, കുറ്റബോധത്തിന്റെ കള്ളിമുൾച്ചെടി ഒരു വൃദ്ധയുടെ ദേഹം കീറി മുറിക്കു (Cacti Nursery). ഇങ്ങനെ വൈവിധ്യമാർന്ന രംഗങ്ങളെ അദ്ധ്യമായ ഒരു ആത്മീയ അന്വേഷണമാണ് ഒരു നൂലിൽ കോർക്കുന്നത്.

അനാവശ്യമായ വിവരണങ്ങളോ നീണ്ട സംഭാഷണങ്ങളോ ഇല്ലാതെ മിനിമലിസം, സൈലൻസ് എന്നീ കലാവിദ്യകളാണ് ശ്രീകുമാർ മിക്ക കഥകളിലും ഉപയോഗിച്ചിരിക്കുന്നത്. കെയർ ടേക്കർ എന്ന കഥ പലതവണ വായിക്കുമ്പോഴാണ് ഒരു പെൺബുദ്ധനെ നമ്മൾ കണ്ടെത്തുന്നത്.

എല്ലാ അതിരുകൾക്കും കുറകെയാണ് ഇതിലെ കഥകൾ, തത്വചിന്തകനെ പോലെ സംസാരിക്കുന്ന പട്ടിയും ( Barks in the Dark ) വഴിവിട്ട് നന്ദി പറഞ്ഞു നമ്മളെ കരയിക്കുന്ന പൂമരവും (Thank You Bye!), പ്രവചന ക്ഷമത എന്ന കുരിശുചുമക്കുന്ന ഒരു സ്വാമിയും (The Prophet of Bommanappalle), മുങ്ങിക്കുളിക്കുന്നവരുടെയെല്ലാം അഴുക്ക് ഏറ്റു വാങ്ങുന്ന ഒരു ചോലയും (Stream) കരുണയില്ലാത്ത പ്രകൃതിക്ഷോഭവും ( The Seventh Notebook ) കാലം തന്നെ മാഞ്ഞു പോയ ഒരു ഭാവി കാലവും (The Cosmic Dancer) ഈ പുസ്തകത്തിൽ കഥാപാത്രങ്ങളായി വരുന്നുണ്ട്.

ഓരോ വായനയിലും പുതിയ വൈകാരികതയും അർത്ഥതലങ്ങളും സമ്മാനിക്കുന്ന ഈ കഥകൾ എഴുതിത്തുടങ്ങുന്നവർക്ക് ഒരു പാഠപുസ്തകം തന്നെയാണ്. ഈ സമാഹാരത്തിലെ പതിനഞ്ച് കഥകൾ എഴുതാനുണ്ടായ സാഹചര്യവും ആ കഥകളോടൊപ്പം കൊടുത്തിട്ടുണ്ട്. അഞ്ച് ദിവസം കൊണ്ട് പുസ്തകം ഏറെ വിറ്റ് പോയി എന്ന് അറിയുന്നു. പേരിൻ്റെ പ്രത്യേകത കൊണ്ട് സമ്മാനമായി കൊടുക്കാൻ വാങ്ങിയ ആൾക്കാരുമുണ്ടാകും.

Folio Publishers, TVM, INDIA
Pages 202
Price 400 INR
91 9995866840 എന്ന നമ്പറിൽ ഈ പുസ്തകം ലഭ്യമാണ്.

bottom of page