

സ്നേഹപൂർവ്വം സൂര്യഗായത്രി
ഷോളി ജോൺ

Video of book introduction by Sholy John.
https://youtube.com/shorts/CcjrogFOHXM?si=sP3xpA3ZUuuEdOGb
ആസ്‌ട്രേലിയയിലെ മെൽബോർണിൽ നിന്നും ആദ്യമായി '*സ്നേഹപൂർവ്വം* *സൂര്യഗായത്രി* ' എന്ന മലയാളം നോവൽ പ്രസിദ്ധീകരിച്ചു. പുലരി വിക്ടോറിയ സ്റ്റേജ് ഷോ 2023 -ലെ പ്രോഗ്രാമിനിടയിൽ , നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ ,തന്റെ സംഗീത ഗുരുവിവായ ശ്രീ. അഖിലൻ ശിവാനന്ദനും , പ്രശസ്ത എഴുത്തുകാരായ ഡോ. ശ്രീമതി .ലളിത ഗൗരി ,ശ്രീ. ജോണി.സി.മറ്റം എന്നിവർക്കും സമർപ്പിച്ചു കൊണ്ട് പ്രകാശനം ചെയ്തു. ആസ്‌ട്രേലിയയിലെ മെൽബോർണിൽ നിന്നും ആദ്യമായി ,'*കണ്ണാ നീയെവിടെ*'- എന്ന അതിമനോഹരമായ ശ്രീകൃഷ്ണ ഭക്തി ഗാനമൊരുക്കിയ ശ്രീ . ശ്യാം ശിവ കുമാറിന്റെ ഈ ആദ്യ നോവൽ , ദിവസങ്ങൾക്കുള്ളിൽ തന്നെ ഓരോ മനു ഹൃദയത്തിലും നോവലിലെ കേന്ദ്ര കഥാപാത്രമായ പ്രശസ്ത നർത്തകി 'സൂര്യഗായത്രി'യുടെ ജീവിതത്തിനെന്തു സംഭവിച്ചു എന്നറിയുവാൻ ആകാംഷയോടെ ഓരോ അദ്ധ്യായവും വായിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ രണ്ടു അദ്ധ്യായങ്ങൾ വായിക്കുമ്പോൾ തന്നെ ഒരു സിനിമ കാണും പോലെ മനതാരിൽ ഓരോ രംഗങ്ങളും പ്രത്യക്ഷപ്പെടുന്നു എന്നുമുള്ള അഭിപ്രായങ്ങൾ നിരവധി വായനക്കാരിൽ നിന്നും വന്നുകൊണ്ടേയിരിക്കുന്നു.
തന്റെ ജന്മനാടായ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ തന്നെ ആദ്യ മലയാള മന്ത്രാക്ഷരം പഠിപ്പിച്ച അദ്ധ്യാപകനായ ശ്രീ.കൃഷ്ണൻ മാഷിന് നിറഞ്ഞ സദസ്സിന് മുൻപിൽ വച്ച് പ്രകാശനം ചെയ്തു.
കേരളത്തിലുടനീളം ഈ നോവൽ ഉടൻ പ്രകാശനം ചെയ്യുകയാണ്.
പ്രഭാരൂപികളായ ശ്രീ .ബ്ലെസി , ശ്രീമതി. മഞ്ജുവാര്യർ എന്നീ പ്രശസ്ത വ്യക്തികളാണ് തനിക്കു ഈ നോവൽ എഴുതാൻ പ്രചോദന മായതെന്നും , അതിന്റെ കാരണങ്ങളും ഒപ്പം ഇന്നുവരെ തന്നെ സഹായിച്ച ഓരോ മുഖങ്ങളെയും കുറിച്ചും നോവലിലെ 'ആമുഖത്തിലും കൃതഞ്ജത'യുടെ ഭാഗങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട് .
ശ്രീ. ശ്യാം ശിവകുമാർ ഇപ്പോൾ കുടുംബ സമേതം ആസ്‌ട്രേലിയയിലെ മെൽബോണിൽ താമസിക്കുന്നു.
പ്രശസ്ത സിനിമാ നടനായിരുന്ന പരേതനായ ശ്രീ.ജഗന്നാഥ വർമ്മയുടെ മകനും , സിനിമ -സീരിയൽ നടനും അതിനെക്കാളേറെ, മനസ്സ് നിറയെ സ്നേഹം നിറഞ്ഞു തുളുമ്പുന്ന മഹത് വ്യക്തിയുമായ ശ്രീ . മനു വർമ്മ സാറിനെ കാണുവാനായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്കു എത്തുമ്പോൾ എന്നെയും കാത്തു ഉമ്മറത്ത് നിൽക്കുന്നത് കണ്ടപ്പോൾ തന്നെ അതിശയമായിരുന്നു !
'അതിഥി ദേവോ ഭവഃ'-അനുഭവിച്ചറി ഞ്ഞപ്പോൾ തന്നെ ആ മനസ്സിന്റെ വലിപ്പവും തിരിച്ചറിഞ്ഞു !
'ഒരു സിനിമാക്കാരൻറെ ഭാവ ഭേദവുമില്ലാതെ ഒരു സഹോദനോടെന്നപോലെ ഒരുപാട് നേരം സംസാരിച്ചു .പ്രത്യേകിച്ചു് സ്നേഹപൂർവ്വം സൂര്യ ഗായത്രി'- എന്ന നോവലിനെ കുറിച്ച് .!
വിടപറയുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ....'സ്നേഹനിധിയായ 'പ്രിയ മനുവേട്ടനെ'- ഇനിയെന്ന് നേരിട്ട് കാണുമെന്ന വിങ്ങൽ യാത്രയിലുടനീളം അസ്വസ്ത മായിരുന്നു !
അദ്ദേഹത്തിന്റെ പ്രിയ പത്നി ഷൂട്ടിംഗ് തിരക്കിലായതിനാലും , സഹോദരിയുടെ ഭർത്താവ് പ്രശസ്ത സിനിമ സംവിധായകനും , കേരള വിശ്വ ഹിന്ദു പരിക്ഷത് പ്രസിഡന്റ് മായ ശ്രീ . വിജി തമ്പി സാർ യാത്രയിലായതിനാലും നേരിട്ട് കാണുവാൻ സാധിച്ചില്ല .
ഈ കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയ പ്രിയ സംവിധായകനും സ്നേഹ നിധിയുമായ ശ്രീ. ബാലചന്ദ്രമേനോൻ (B.C.Menon ) സാറിനു ഹൃദയം നിറഞ്ഞ നന്ദി !!!
നോവൽ വായിച്ച ശേഷം 'whatsapp ' ലൂടെ അദ്ദേഹം അയച്ചു തന്ന 'അഭിപ്രായം ' എന്റെ പ്രിയപ്പെട്ടവർക്കായി പങ്കു വെക്കുന്നു .
നന്ദി
With Love❤️
Shyam Shiva Kumar
+614 31198506
========================
My dear Syam,
"ഞാൻ പുസ്തകം വായിച്ചു തീർത്തു, കൂടുതൽ ഒന്നും പറയാനില്ല, it's unbelievable.ഓരോ പേജും ആവേശത്തോടെയാണ് വായിച്ചു തീർത്തത്!. ഇത്റയും realistic ആയ ഒരു നോവൽ വളരെ കാലത്തിനു ശേഷമാണ് ഞാൻ വായിച്ചത്.പലയിടത്തും മനസ്സ് വല്ലാതെ വിങ്ങി, പലയിടത്തും വല്ലാതെ സന്തോഷിപ്പിച്ചു, അറിവുകൾ പകർന്നു.A great book മഹനീയമായ,.മനസ്സിനെ വളരെ ആകർഷിക്കുന്ന രചന ...
Great, Great, Great.!!!!
Keep it up my brother.!
ഒരു ക്ളാസിക്കൽ സിനിമ കണ്ടിറങ്ങിയ പ്രതീതി, Thanks a lot.!
ഇനിയും ഒരുപാട് എഴുതുക . ഈശ്വരൻ അനുഗ്രഹിക്കട്ടെ!.
My blessings…….
സ്നേഹത്തോടെ
മനുവർമ്മ ❤️
Compose:
New Message
MinimizePop-outClose
To
Subject

