


മൃഗയ കേരളത്തിൻ്റെ നായാട്ടു ചരിത്രം ......
രഞ്ജിത്ത് മാത്യു

പിന്നെയും ഏറെ വായിക്കുവാൻ ഉള്ള പുസ്തകം..
ബ്രിട്ടീഷ് അധിനിവേശാന്തര കേരളത്തിൻ്റെ നായാട്ടു ചരിത്രമാണ് ഈ പുസ്തകത്തിൽ വിശദമാക്കുന്നത്. മൃഗ വേട്ടയുമായി ബന്ധപ്പെട്ട് സമ്പന്നമായ സാഹിത്യ സാമൂഹിക രേഖകൾ സ്വന്തമായുള്ള നാടാണ് കേരളം.
പുസ്തക ആസ്വാദനം : രഞ്ജിത്ത് മാത്യു
പ്രസാധകർ : ഡി സി ബുക്ക്സ്
എഴുതിയത്: വിനിൽ പോൾ
മൃഗയ കേരളത്തിൻ്റെ നായാട്ടു ചരിത്രം ......
കേരളത്തിലും കൊന്നാൽ പ്രതിഫലം.
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കം മുതൽ കേരളം മൂന്ന് പ്രധാന ഭരണകൂടങ്ങളുടെ കീഴിൽ ആയിരുന്നെങ്കിലും വനങ്ങളും മൃഗങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക അനുഭവങ്ങൾ ഏതാണ്ട് ഒരേ അളവിലും തോതിലുമാണ് ഈ മൂന്ന് ഇടങ്ങളിലും കാണപ്പെട്ടത്.
ബ്രിട്ടീഷ് ഇന്ത്യയുടെ മറ്റിടങ്ങളിലെ നായാട്ടു കാരണങ്ങളോട് ചേർന്ന് നിൽക്കുന്ന മൃഗയാ ചരിത്രം തന്നെയാണ് കേരളത്തിനും പറയാനുള്ളത്.
ബ്രിട്ടീഷ് ഉദ്യോഗസ്‌ഥരും ബ്രിട്ടനിലെ രാജകുടുംബങ്ങളും നാട്ടുരാജ്യങ്ങളിൽ സന്ദർശനത്തിന് വരുമ്പോൾ വിനോദത്തിന് വേണ്ടി നടത്തുന്ന നായാട്ട്., നരഭോജികളായ മൃഗങ്ങളെ കൊല്ലുവാൻ നടത്തുന്ന നായാട്ട്. സർക്കാർ ഔദ്യോഗികമായി ആനകളെ പിടിക്കുവാനായി നടത്തുന്ന നായാട്ട്, തദ്ദേശീയ ജനത അവരുടെ ആവശ്യങ്ങൾക്കും, വിശ്വാസ ആചാര അനുഷ്ടാനത്തിൻ്റെയും പേരിൽ നടത്തുന്ന നായാട്ട്..സ്വാതന്ത്ര്യലബ്ധിക്ക് മുൻപ് സർക്കാർ സഹായത്താൽ ആരംഭിക്കുന്ന മൃഗയ വിനോദ കേന്ദ്രത്തിലെ നായാട്ട്...
ഇത്രയേറെ മൃഗങ്ങൾ ഇന്ത്യയിൽ ഒട്ടാകെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഈ പുസ്‌തകം വ്യക്തമായി വെളിവാക്കുന്നു.
അപ്പൻ തമ്പുരാൻ്റെ നായാട്ടു വിധിയ്ക്ക് ശേഷം അടുത്തവർഷം ഭാഷാപോഷണിയിൽ (1905 ) കേരളവർമ്മ വലിയ കോയി തമ്പുരാൻ എൻ്റെ മൃഗയാ സ്മരണകൾ എന്ന ആത്മ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. എങ്ങനെയാണ് നായാട്ടു വിനോദത്തിലേക്ക് എത്തിച്ചേർന്നത്. തൻ്റെ നായാട്ട് അനുഭവങ്ങൾ തുടങ്ങിയവയെല്ലാം കേരളവർമ്മ അതിൽ വിവരിക്കുന്നുണ്ട്.
കേരളവർമ്മയുടെ ഇഷ്ടവിനോദം തന്നെയായിരുന്നു നായാട്ട് എന്നതിൻ്റെ സൂചനയായിരുന്നു മയൂര സന്ദേശത്തത്തിലെ ചില വരികൾ.
" കുന്നിന്നങ്ങേപുറമടവിയാണതിൽ പോയതന്ദ്രം
കുനിച്ചീടും കുതുകമൊടു ഞാൻ കൂട്ടി നായാട്ടുകാരെ
പന്നിക്കൂട്ടം പുലിയിതുകളെ വേട്ടയാടീട്ടയത്‌നം
കൊന്നിട്ടുണ്ടന്നാതിലൊരു രസം , സ്വല്പമല്ലിപ്പെഴും മേ "
മയൂര സന്ദേശകാവ്യത്തിൽ നായാട്ടിനോടുള്ള ഇഷ്ടം കേരളവർമ്മ വെളിപ്പെടുത്തിയെങ്കിൽ മൃഗയ സ്മരണകൾ അതിൻ്റെ പൂർത്തീകരണം ആയിരുന്നു.
കേരളവർമ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദമെന്ന നിലയിലാണ് ഈ ആത്മകഥ എഴുതിയിരിക്കുന്നത് ..
പിന്നെ മിഷനറിമാരുടെ വരവ്, രാജാക്കൻമാരുടെ വേട്ടയാടൽ, കൊല്ലപ്പെട്ട മൃഗങ്ങളുടെ ഏകദേശ കണക്കുകൾ .. വായിച്ചിരിക്കേണ്ടൊരു പുസ്‌തകം.
