top of page


തേവിടിശ്ശിക്കാറ്റ്
പ്രസാധകക്കുറിപ്പ്

വേർഡ് കോർണർ പ്രസിദ്ധീകരിക്കുന്ന ആദ്യ നോവെല്ലയാണ് ഡോ. അജയ് നാരായണൻ്റെ തേവിടിശ്ശിക്കാറ്റ്. ശാലിനിയുടെ ജീവിതത്തിൻ്റെ നേരും നിനവും ഒത്തുചേരുന്ന കഥാഗതി. ശാലിനിയുടെ ജീവിതത്തിൽ വന്നുപോകുന്ന വിവിധ മനുഷ്യർ. അവർ നൽകുന്ന വ്യഥകളും ചിരികളും. ശാലിനിയുടെ അനുഭവങ്ങളുടെ കണക്കെടുപ്പു നടത്തുന്ന കഥയിൽ ഒരു ജീവിതചക്രത്തിൻ്റെ പൂർത്തീകരണം കാണാം. ഈ നോവെല്ലയുടെ ഒരു പ്രത്യേകത അദ്ധ്യായങ്ങളുടെ പേരുകളാണ്. എഴുത്തുകാരൻ, കഥാപാത്രങ്ങളുടെ പേരുകൾ കൊണ്ട് ഓരോ അദ്ധ്യായങ്ങളേയും അടയാളപ്പെടുത്തുന്നു. ശാലിനിയുടെ ദുരിതങ്ങളും രജനിയിലേക്കുള്ള പരകായപ്രവേശവും ഡോ. അജയ് നാരായണൻ അക്ഷരങ്ങളാക്കി കടലാസ്സിലേക്കു പകരുമ്പോൾ വായനക്കാരുടെ മനസ്സിനെ സ്പർശിക്കുന്ന ഒരു പുസ്തകം വേർഡ് കോർണറിൽ നിന്നു പുറത്തുവരുന്നു.
പ്രസാദ് കുറ്റിക്കോട്
CEO
Word Corner
bottom of page