
Gleanings- 1
This is placeholder text. To change this content, double-click on the element and click Change Content.

*ചിന്താശകലങ്ങൾ*
തടുക്കാവുന്നതിനെ മാത്രമേ തടുക്കാൻ തുനിയാവൂ?
..................
തൻ്റെ കൃഷി സ്ഥലം നശിപ്പിക്കുന്ന മൃഗങ്ങളെ എല്ലാം, വേട്ടയാടി
പിടിക്കുന്നതിൽ വ്യാപൃതനായിരുന്നു ഒരു കർഷകൻ. ഒരിക്കൽ ഒരു സിംഹം അദ്ദേഹത്തിൻ്റെ കൃഷിസ്ഥലത്തെത്തി. അതിനെ പിടിക്കാനുള്ള ആവേശത്തിൽ, അയാൾ പോയി വേലി അടച്ചു. രക്ഷപെടാനാവില്ല എന്നു മനസ്സിലാക്കിയ സിംഹം ക്രുദ്ധനായി. ആദ്യം അത് ആടുകളെ കൊന്നൊടുക്കി. പിന്നെ കാളകളെ ആക്രമിച്ചു വക വരുത്തി. അടുത്തതു താനായിരിക്കുമെന്നു മനസ്സിലാക്കിയ അയാൾ,ഓടിച്ചെന്ന് വാതിൽ തുറന്നു സിംഹത്തെ സ്വതന്ത്രനാക്കി.
തനിക്കു പറ്റിയ മണ്ടത്തരം ഓർത്തു തലയിൽ കയ്യും വച്ചിരുന്ന അയാളോടു ഭാര്യ പറഞ്ഞു: "തടുക്കാവുന്നതിനേ മാത്രമേ തടുക്കാൻ തുനിയാവൂ?"
വാതിൽ അടയ്ക്കുന്നതിനു മുമ്പു്, വിനാശകാരികൾ ഒന്നും അകത്തു കടന്നിട്ടില്ല എന്നു്, ഉറപ്പു വരുത്തണം. അടഞ്ഞ വാതിൽ, അടച്ചവർക്ക് സംരക്ഷണം ഏകുന്നത് ആകണം. പുറത്തുള്ളവരല്ല, നമ്മുടെ സമാധാനം കളയുന്നതും, സമനില തെറ്റിക്കുന്നതും. അകത്തു കയറിക്കൂടിയവർ ആണ്. അകറ്റി നിർത്തേണ്ട അപകടകാരികളെ, ഉള്ളിൽ കുടിയിരുത്തി, അവർക്ക് എതിരെ പോരാട്ട വീര്യം പ്രകടിപ്പിക്കുന്നത് മൗഢ്യമാണ്. അകറ്റി നിർത്തേണ്ടവരെ/യെ അകത്തു പ്രതിഷ്ഠിക്കരുത്.
അനുവാദമില്ലാതെ അകത്തു കയറിയവ
രെല്ലാം അപകടകാരികൾ ആകണം എന്നില്ല. അറിയാതെ വന്നു കേറിയവരും ഉണ്ടാകാം? അവർ, അറിഞ്ഞു കഴിയുമ്പോൾ, തനിയെ തിരിച്ചു പോയ്ക്കൊള്ളും. സ്വന്തം സാമ്രാജ്യത്തിൽ കയറി വരുന്നവരെയെല്ലാം കീഴ്പ്പെടുത്താമെന്നു ചിന്തിക്കരുത്.
ചില ശത്രുക്കളെ നേരിടാനുള്ള എളുപ്പ മാർഗ്ഗം, അവയെ പുറത്തു പോകാൻ അനുവദി
ക്കുക ആണ്. എല്ലാ ആക്രമണങ്ങളും പ്രതിരോധിക്കേണ്ടവ
ആയിരിക്കില്ല. ആക്രമിക്കേണ്ടവയെ മാത്രം, ആക്രമിച്ചാൽ മതിയാകും? സർവ്വേശ്വരൻ സഹായിക്കട്ടെ?
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം
എ. വി. ഇട്ടി, മാവേലിക്കര